തങ്ങളുടെ ആണവ പദ്ധതി അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിൽ ഇറാൻ. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ബുധനാഴ്ച വ്യക്തമാക്കിയതുപോലെ ഇറാൻ ആണവ നയങ്ങളിൽ നിന്ന് പിൻവാങ്ങില്ല എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഇസ്രായേൽ വീണ്ടും ആക്രമണം നടത്തിയാൽ പൂർണ്ണമായും പ്രതിരോധിക്കാൻ ഇറാൻ തയ്യാറാണ് എന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്റെ പ്രസ്താവന ഇറാൻ വിദേശകാര്യ മന്ത്രി ഫോക്‌സ് ന്യൂസിനോട് നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ്. ഇറാൻ യുറേനിയം ഉൽപാദനം തുടരും എന്നും എന്നാൽ ആണവായുധം നിർമിക്കാനുള്ള ആഗ്രഹമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. "അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറയുന്നു ഇറാൻ ആണവായുധംപ്രയോഗിക്കരുത് എന്ന്. ഞങ്ങൾക്കും അതിൽ യാതൊരു എതിർപ്പുമില്ല, കാരണം ആണവായുധങ്ങൾ നമുക്ക് വേണ്ടിയില്ല. അത് നമ്മുടെ മതപരവും രാഷ്ട്രീയപരവുമായ നിലപാടാണ്" എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. അമേരിക്കൻ ആക്രമണങ്ങൾ കൊണ്ട് ഇറാന്റെ ആണവ പദ്ധതിക്ക് തകരാർ വന്നിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. "ഞങ്ങളുടെ ആണവ ശക്തി നിലനിൽക്കുന്നത് ശാസ്ത്രജ്ഞന്മാരുടെ അറിവിലൂടെയാണ് – യന്ത്രങ്ങൾ ഇല്ലാതാക്കിയാൽ മാത്രമല്ല ആ ശേഷി നശിപ്പിക്കാൻ കഴിയുക" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഇസ്രായേൽ കഴിഞ്ഞ കുറേ മാസങ്ങളായി ഇറാന്റെ ആണവ ശാസ്ത്രജ്ഞന്മാരെ ലക്ഷ്യമാക്കി ആക്രമണങ്ങൾ നടത്തുകയായിരുന്നു. അതിന്റെ മറുപടിയായി ഇറാനും ഇസ്രായേലിനെ തിരിച്ചടിച്ചതായി പെസെഷ്കിയാൻ പറഞ്ഞു. "ഇസ്രായേൽ വീണ്ടും ആക്രമിച്ചാൽ, ഞങ്ങളുടെ സൈനികർ ഇസ്രായേലിന്റെ ഉള്ളിലേക്ക് തന്നെ ശക്തമായ ആക്രമണം നടത്താൻ പൂർണ്ണമായി സജ്ജരായിരിക്കും"
ഇപ്പോൾ അമേരിക്കയും ഖത്തറും ഇടപെട്ടത് വഴി ഇറാനും ഇസ്രായേലും തമ്മിലുള്ള 12-ദിവസം നീണ്ട യുദ്ധത്തിന് ശേഷം ഒരു താത്കാലിക വെടിനിർത്തൽ നിലവിലുണ്ട്. പക്ഷേ, ഈ വെടിനിർത്തൽ തുടരും എന്നതിൽ തനിക്ക് ആത്മവിശ്വാസമില്ലെന്ന് പ്രസിഡണ്ട് പറഞ്ഞു. "ഇത് തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല. അതിനാൽ എല്ലാ സാധ്യതകൾക്കും മുൻകൂട്ടി കണ്ട് തയ്യാറെടുക്കുകയാണ്" എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇറാന്റെ ആണവ പദ്ധതിയിൽനിന്ന് പിൻവാങ്ങാൻ നിർബന്ധിക്കുന്നതിനായി ഫ്രാൻസ്, ജർമനി, ബ്രിട്ടൻ (E3) എന്ന രാജ്യങ്ങളിലെ പ്രതിനിധികൾ വെള്ളിയാഴ്ച ടെഹറാനിൽ എത്തും. അതിനു മുൻപ്, റഷ്യയും ചൈനയും, 2015ലെ ആണവ കരാറായ JCPOA ഉടമ്പടിയിൽ ഒപ്പുവെച്ച രാജ്യങ്ങൾ, ചർച്ചകൾക്കായി എത്തിയിരുന്നു.
യു.എൻ. സുരക്ഷാ കൗൺസിലിന്റെ എല്ലാ അംഗങ്ങളും കൂടി ഇറാനെതിരെ കഠിനമായ സാമ്പത്തിക നിരോധനങ്ങൾ വീണ്ടും പ്രാബല്യത്തിൽ വരുത്തുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് ഒക്ടോബർ 18ന് അവസാനിക്കും. അതിനാൽ, ആഗസ്ത് അവസാനത്തിന് മുൻപായി ഒരു പുതിയ ആണവ കരാർ ഉണ്ടാകണം എന്ന് രാജ്യങ്ങൾ ആവശ്യപ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
