അബൂദബി: ഇറാന്റെ ആക്രമണത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ രേഖപ്പെടുത്താന്‍ പ്രത്യേക സമിതിക്ക് രൂപീകരിച്ച് യുഎഇ. യു.എ.ഇ അറ്റോര്‍ണി ജനറലായിരിക്കും സമിതി അധ്യക്ഷന്‍. യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
മേഖലയില്‍ സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തിന് നേരെ ഇറാന്‍ നടത്തുന്ന ആക്രമണങ്ങളിലുണ്ടായ നാശനഷ്ടങ്ങള്‍ നിയമപരമായി രേഖപ്പെടുത്താനാണ് ദേശീയ സമിതിക്ക് യുഎഇ രൂപം നല്‍കിയത്. രാജ്യത്തെ നിയമങ്ങളും സാങ്കേതിക മാനദണ്ഡങ്ങളും അനുസരിച്ചായിരിക്കും തെളിവുകള്‍ ശേഖരിക്കുക.
ഇറാന്റെ ഭാഗത്ത് നിന്നുള്ള ആക്രമണങ്ങള്‍ രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളെയും പൗരന്‍മാര്‍, താമസക്കാര്‍, സന്ദര്‍ശകര്‍ എന്നിവരെയും എത്രമാത്രം ബാധിച്ചുവെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ രേഖപ്പെടുത്തുകയാണ് സമിതിയുടെ ചുമതല. രാജ്യത്തെ പ്രധാന മന്ത്രാലയങ്ങളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും പ്രതിനിധികള്‍ സമിതിയില്‍ അംഗങ്ങളായിരിക്കും.
തെളിവുകളുടെ സമഗ്രത ഉറപ്പുവരുത്താന്‍ സാമ്പത്തിക, സാങ്കേതിക, സുരക്ഷ, നിയമ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരെയും സമിതിയില്‍ ഉള്‍പ്പെടുത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
