യുകെയില്‍ വംശീയ വിദ്വേഷത്തെ തുടര്‍ന്ന് ഇന്ത്യന്‍ യുവതിയെ ബലാത്സംഗം ചെയ്ത സംഭവം; ഒരാള്‍ അറസ്റ്റില്‍

OCTOBER 27, 2025, 7:46 PM

ലണ്ടന്‍: യുകെയില്‍ വംശീയ വിദ്വേഷത്തെ തുടര്‍ന്ന് ഇന്ത്യന്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ബ്രിട്ടിഷ് പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. 

വടക്കന്‍ മേഖലയിലെ വെസ്റ്റ്മിഡ്‌സ്‌ലാന്‍ഡ്‌സിലെ വാല്‍സാലിലാണ് പഞ്ചാബില്‍ നിന്നുള്ള 20 വയസുകാരി പീഡനത്തിനിരയായത്. 25 ന് വൈകിട്ടാണ് സംഭവം. യുകെയില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ പിന്തുടര്‍ന്നെത്തിയ അക്രമി വീടിന്റെ വാതില്‍ തകര്‍ത്താണ് അകത്തുകയറിയത്.

സുരക്ഷിതത്വത്തിന് വേണ്ടി യുകെ സിഖ് ഫെഡറേഷന്‍ ഇടപെട്ട് പെണ്‍കുട്ടിയെ ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുകയാണ്. ബ്രിട്ടനിലെ വെസ്റ്റ്മിഡ്‌ലാന്‍ഡിലെ ഓള്‍ഡ്ബറിയില്‍ കഴിഞ്ഞ മാസം ഒന്‍പതിന് സിഖ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിരുന്നു. നിങ്ങളുടെ നാട്ടിലേക്ക് തിരിച്ചുപോകൂ എന്ന് ആക്രോശിച്ചുകൊണ്ടാണ് രണ്ട് പേര്‍ ആക്രമിച്ചത്. 

സംഭത്തില്‍ അറസ്റ്റിലായ രണ്ട് പേരെ പൊലീസ് വിട്ടയച്ചത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. വംശീയ അക്രമങ്ങളെ പൊലീസ് രഹസ്യമാക്കാന്‍ ശ്രമിക്കുന്നതായി സിഖ് ഫെഡറേഷന്‍ ആരോപിച്ചു. 2022 മുതല്‍ 301 അക്രമങ്ങളാണ് സിഖ് വിഭാഗത്തിനെതിരെ ഉണ്ടായതെന്ന് അവര്‍ വ്യക്തമാക്കുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam