ഗാസ: ഗാസയിൽ നിർണായകമായ സൈനിക നടപടി നടത്തിയതായും നെറ്റ്സാരിം ഇടനാഴി പിടിച്ചെടുത്തതായും ഇസ്രായേൽ പ്രഖ്യാപിച്ചു. ഗാസ നഗരം പൂർണ്ണമായും വളഞ്ഞതായി ഇസ്രായേൽ പ്രതിരോധ മന്ത്രി അവകാശപ്പെട്ടു.
ഗാസ നഗരത്തിൽ അവശേഷിക്കുന്ന ആളുകൾ ഉടൻ തന്നെ പുറത്തുപോകണമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. അല്ലാത്തപക്ഷം, അവരെ തീവ്രവാദികളോ അവരുടെ പിന്തുണക്കാരോ ആയി കണക്കാക്കുമെന്ന് ഇസ്രായേൽ പ്രസ്താവിച്ചു. ഈ കടുത്ത നിലപാട് മേഖലയിലെ സംഘർഷം കൂടുതൽ വഷളാക്കി. സമാധാന ചർച്ചകൾക്കിടയിലും, ഇസ്രായേൽ ഗാസയെ ആക്രമിക്കുന്നത് തുടരുകയാണ്.
നെറ്റ്സാരിം ഇടനാഴിയുടെ നിയന്ത്രണം ഏറ്റെടുത്തതോടെ, ഗാസയിലെ ജനങ്ങൾക്ക് നഗരം വിടാനുള്ള അവസാന അവസരമാണ് നൽകുന്നതെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ആവർത്തിച്ചു.
ഇസ്രയേലിന്റെ ഈ നടപടികൾ പ്രദേശത്തെ മാനുഷിക പ്രതിസന്ധി കൂടുതൽ വഷളാക്കുമെന്ന് ആശങ്ക ഉയർത്തിയിട്ടുണ്ട്. യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമാധാന നിർദേശങ്ങൾക്കിടെയാണ് ഇസ്രയേലിന്‍റെ ശക്തമായ നീക്കമെന്നത് ശ്രദ്ധേയമാണ്.
അതേസമയം ഗാസയിൽ സമാധാനത്തിന് ഡോണൾഡ് ട്രംപ് അവതരിപ്പിച്ച പദ്ധതിയിൽ നിലപാടറിയിക്കാൻ ഹമാസിന് മുന്നിലുള്ളത് മൂന്നോ നാലോ ദിവസങ്ങൾ മാത്രമാണ്. പദ്ധതി അംഗീകരിച്ചില്ലെങ്കിൽ ദുഖകരമായിരിക്കും പര്യവസാനമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്