ബാഗ്ദാദ്: ഇറാഖിലെ അല്‍-കുത് നഗരത്തിലെ ഷോപ്പിംഗ് മാളിലുണ്ടായ വന്‍ തീപിടിത്തത്തില്‍ കുട്ടികളടക്കം 60 പേര്‍ കൊല്ലപ്പെട്ടു. മാളില്‍ ഷോപ്പിംഗ് നടത്തുകയും ഫുഡ് കോര്‍ട്ടില്‍ ആഹാരം കഴിക്കുകയും ചെയ്തിരുന്ന ആളുകളാണ് അപകടത്തില്‍ പെട്ടതെന്ന് വാസിത് പ്രവിശ്യാ ഗവര്‍ണര്‍ മുഹമ്മദ് അല്‍ മിയാഹി പറഞ്ഞു. അഞ്ചു നില കെട്ടിടത്തില്‍ അതിവേഗം തീ പടര്‍ന്നു പിടിക്കുകയായിരുന്നു.
തീപിടുത്തത്തിന്റെ കാരണം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അന്വേഷണം നടക്കുകയാണെന്ന് മുഹമ്മദ് അല്‍ മിയാഹി പറഞ്ഞു. കെട്ടിടത്തിന്റെയും മാളിന്റെയും ഉടമയ്‌ക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ നിന്ന് 160 കിലോമീറ്റര്‍ തെക്കുകിഴക്കുള്ള നഗരമാണ് അല്‍-കുത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്