ഇസ്ലാമാബാദ്: 'ആശങ്കയുളവാക്കുന്ന ചില വ്യക്തികളെ' ഇന്ത്യയ്ക്ക് കൈമാറുന്നതില്‍ രാജ്യത്തിന് എതിര്‍പ്പില്ലെന്ന പാകിസ്ഥാന്‍ മുന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെ പ്രസ്താവനക്കെതിരെ ആഞ്ഞടിച്ച് ലഷ്‌കര്‍-ഇ-തൊയ്ബ തലവന്‍ ഹാഫിസ് സയീദിന്റെ മകന്‍ തല്‍ഹ സയീദ്. പാകിസ്ഥാനികളെ ഇന്ത്യക്ക് കൈമാറുന്നതിനെക്കുറിച്ച് ബിലാവല്‍ ഭൂട്ടോ സംസാരിക്കാന്‍ പാടില്ലായിരുന്നുവെും ഇത് ദേശീയ താല്‍പ്പര്യത്തിന് എതിരാണെന്നും തല്‍ഹ സയീദ് പറഞ്ഞു.
'അദ്ദേഹത്തിന്റെ പ്രസ്താവന രാജ്യത്തിന്റെ നയത്തിനും ദേശീയ താല്‍പ്പര്യത്തിനും പരമാധികാരത്തിനും എതിരാണ്, ഞങ്ങള്‍ അതിനെ ശക്തമായി അപലപിക്കുന്നു,' തല്‍ഹ പറഞ്ഞു.
തന്റെ പിതാവിനെ ഇന്ത്യയ്ക്ക് കൈമാറാനുള്ള ബിലാവല്‍ ഭൂട്ടോയുടെ നിര്‍ദ്ദേശം അംഗീകരിക്കാനാവില്ലെന്നും ഇതിന് സമൂഹമൊന്നായി എതിര്‍ക്കുമെന്നും തല്‍ഹ പറഞ്ഞു.
'ബിലാവല്‍ ഭൂട്ടോക്ക് ഒന്നുകില്‍ അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് അറിയില്ല അല്ലെങ്കില്‍ ശത്രുവിന്റെ വിവരണത്തെ പ്രോത്സാഹിപ്പിക്കുന്നു. ഒരു എംപി പൗരന്മാരെ ശത്രു രാജ്യത്തിന് കൈമാറുന്നതിനെക്കുറിച്ച് സംസാരിക്കാമോ?' തല്‍ഹ ചോദിച്ചു.
സയീദിനെയും മകന്‍ തല്‍ഹയെയും യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുംബൈ ഭീകരാക്രമണ കേസിന്റെ സൂത്രധാരനായ ഹാഫിസ് സയീദടക്കം നിരവധി ഭീകരരെ വിട്ടുകൊടുക്കണമെന്ന് ഇന്ത്യ ദീര്‍ഘകാലമായി പാകിസ്ഥാനോട് ആവശ്യപ്പെട്ടു വരികയാണ്. പാകിസ്ഥാന്‍ സൈന്യത്തിന്റെയും ചാര സംഘടനയായ ഐഎസ്‌ഐയുടെയും സുരക്ഷാ വലയത്തിലാണ് ഇവരില്‍ മിക്കവരും.
സഹകരിക്കാന്‍ ന്യൂഡെല്‍ഹി സന്നദ്ധത കാണിക്കുന്നിടത്തോളം, 'ആശങ്കയുളവാക്കുന്ന വ്യക്തികളെ' ഇന്ത്യയ്ക്ക് കൈമാറുന്നതില്‍ തന്റെ രാജ്യത്തിന് എതിര്‍പ്പില്ലെന്ന് വെള്ളിയാഴ്ച അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബിലാവല്‍ ഭൂട്ടോ പറഞ്ഞത്. ലഷ്‌കര്‍ഇതൊയ്ബ തലവന്‍ ഹാഫിസ് സയീദിനെയും ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെയും ഇന്ത്യയ്ക്ക് കൈമാറുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായായിരുന്നു ഇത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്