യെമൻ: ഹൂത്തി നിയന്ത്രണത്തിലുള്ള വടക്കൻ യെമനിലെ പ്രധാനമന്ത്രി അഹമ്മദ് അൽ-റഹാവി ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. അഹമ്മദ് അൽ റഹാവി താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലാണ് ആക്രമണം നടന്നത്.
വടക്കൻ യെമൻ തലസ്ഥാനമായ സനായിൽ വ്യാഴാഴ്ച നടന്ന ഇസ്രായേൽ ആക്രമണം രാഷ്ട്രീയ നേതാക്കളെയും സൈനിക കമാൻഡർമാരെയും ലക്ഷ്യം വച്ചായിരുന്നു. വ്യോമാക്രമണത്തിൽ അൽ-റഹാവിയും കൂട്ടാളികളും കൊല്ലപ്പെട്ടതായി യെമൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചു.
ആഭ്യന്തര യുദ്ധത്തെ തുടർന്ന് സന ഉൾപ്പെടെയുള്ള വടക്കൻ യെമനിലെ സ്ഥലങ്ങൾ ഹൂതികളുടെ നിയന്ത്രണത്തിലാണ്. ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ പ്രാദേശിക ഇസ്രായേൽ വിരുദ്ധ സഖ്യത്തിന്റെ ഭാഗമാണ് ഹൂത്തികൾ.
വ്യോമാക്രമണത്തിൽ ഹൂത്തി പ്രതിരോധ മന്ത്രി മുഹമ്മദ് അൽ-അതിഫിയും ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് അബ്ദുൽ-കരീം അൽ-ഗമാരിയും കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്