ബയ്റൂട്ട്: ലെബനന്‍ തലസ്ഥാനമായ ബയ്റൂട്ടില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം. ഹിസ്ബുള്ളയുടെ ചീഫ് ഓഫ് സ്റ്റാഫിനെ ലക്ഷ്യമിട്ടാണ് ആക്രമണം. ഇസ്രയേല്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും 21 പേര്‍ക്ക് പരിക്കേറ്റതായും ലെബനന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇത് പ്രാഥമിക കണക്കാണെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.
മേഖലയിലെ ഒരു അപ്പാര്‍ട്ട്മെന്റ് കെട്ടിടം ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഒന്‍പത് നില കെട്ടിടത്തിന്റെ മൂന്നും നാലും നിലകളിലാണ് മിസൈലുകള്‍ പതിച്ചതെന്നും രക്ഷാപ്രവര്‍ത്തകര്‍ കെട്ടിടത്തില്‍ പരിശോധന നടത്തുകയാണെന്നും വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട്ചെയ്തു.
മൂന്ന് മിസൈലുകളാണ് കെട്ടിടത്തില്‍ പതിച്ചതെന്നും ഇതിന്റെ ആഘാതത്തില്‍ സമീപത്തെ വാഹനങ്ങള്‍ക്കും മറ്റ് കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ ഉണ്ടായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
