ജറുസലേം: ഗാസ സമാധാന പദ്ധതിപ്രകാരം ആയുധം ഉപേക്ഷിക്കണമെന്ന ആവശ്യത്തോടു പ്രതികരിക്കാതെ ഹമാസ്. ആയുധം ഉപേക്ഷിക്കാന്‍ ഹമാസ് തയാറാകാത്ത സാഹചര്യത്തില്‍ സേനാപിന്മാറ്റത്തിന് ഇസ്രയേല്‍ വഴങ്ങുമോയെന്നതില്‍ വ്യക്തതയില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പ്രസിഡന്റ് ട്രംപിന്റെ നിര്‍ദേശ പ്രകാരം ഗാസയിലെ ബോംബാക്രമണം നിര്‍ത്തിവയ്ക്കാന്‍ ഇസ്രയേല്‍ സൈന്യം തീരുമാനിച്ചിരിക്കുകയാണ്.
ഭരണം കൈമാറാമെന്നു സമ്മതിക്കുമ്പോഴും പാലസ്തീന്റെ പരമാധികാരം നിലനിര്‍ത്തിയുള്ള ഭരണക്രമമാണ് ഹമാസ് മുന്നോട്ടുവയ്ക്കുന്നത്. ഗാസയില്‍ ഭാവിയിലും പങ്കാളിത്തമുണ്ടാകുമെന്നും ഹമാസ് ആഗ്രഹിക്കുന്നു. സമാധാന പദ്ധതിയിലെ തര്‍ക്കവിഷയങ്ങളില്‍ ചര്‍ച്ച വേണമെന്നാണ് ഹമാസിന്റെ നിര്‍ദേശം.
ബന്ദികളെ ഹമാസ് മോചിപ്പിക്കുന്നതിന് പിന്നാലെ ഗാസയില്‍ നിന്നു ഘട്ടം ഘട്ടമായി ഇസ്രയേല്‍ സൈന്യം പിന്മാറണമെന്നാണ് ട്രംപിന്റെ പദ്ധതി വ്യവസ്ഥ ചെയ്യുന്നത്. എന്നാല്‍ ബന്ദികളെ കൈമാറുന്നതിനൊപ്പം ഇസ്രയേല്‍ സൈന്യം പൂര്‍ണമായി ഗാസ വിടണമെന്ന മുന്‍ നിലപാട് ഹമാസ് ആവര്‍ത്തിക്കുന്നു.
ഗാസയുടെ ഭരണത്തില്‍ ഹമാസിനും മറ്റ് സംഘടനകള്‍ക്കും നേരിട്ടോ അല്ലാതെയോ ഒരു തരത്തിലും പങ്കുണ്ടാകില്ലെന്ന് അവര്‍ അംഗീകരിക്കണമെന്നും ഗാസയിലെ ദൈനംദിന നടത്തിപ്പിന് സാങ്കേതിക വിദഗ്ധരടങ്ങുന്ന, രാഷ്ട്രീയ രഹിതമായ ഒരു താല്‍ക്കാലിക പലസ്തീന്‍ സമിതിയെ ഏര്‍പ്പെടുത്തുമെന്നും ട്രംപിന്റെ അധ്യക്ഷതയില്‍ ദ് ബോര്‍ഡ് ഓഫ് പീസ് എന്ന പേരില്‍ ഒരു രാജ്യാന്തര സമിതിയായിരിക്കും ഇതിന് മേല്‍നോട്ടം വഹിക്കുകയെന്നും വ്യവസ്ഥയിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
