ഗാസ: ഗാസയിലെ താല്‍ക്കാലിക വെടിനിര്‍ത്തലിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള ചര്‍ച്ചകള്‍ ഇസ്രായേല്‍ അട്ടിമറിച്ചെന്ന് ഹമാസ് ആരോപിച്ചു. എല്ലാ ബന്ദികളെയും ഒരുമിച്ചു മോചിപ്പിക്കുന്നതിനുള്ള ഒരു സമഗ്ര കരാര്‍ ഹമാസ് നിര്‍ദ്ദേശിച്ചിരുന്നെന്ന് ഹമാസ് വക്താവ് അബു ഒബൈദ ഒരു വീഡിയോ പ്രസ്താവനയില്‍ പറഞ്ഞു.
എന്നാല്‍ ഇസ്രായേല്‍ ഈ നിര്‍ദ്ദേശം നിരസിച്ചെന്നും അത് പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടുവെന്നും ഒബൈദ പറഞ്ഞു. ഇത്തരത്തില്‍ ചര്‍ച്ചകളില്‍ നിന്ന് വിട്ടുനിന്നാല്‍ ഭാഗിക വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാകുമെന്നും 10 ബന്ദികളെ കൈമാറുമെന്നും ഉറപ്പ് നല്‍കാനാവില്ലെന്നും ഹമാസ് വക്താവ് കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്