ബെർലിൻ : ഇന്ത്യൻ പ്രതിഭകൾക്കായി വാതിലുകൾ തുറന്ന് ജർമനി.വൈദഗ്ധ്യമുള്ള ഇന്ത്യൻ തൊഴിലാളികളെ ജർമനിയിലേക്ക് ക്ഷണിക്കുകയാണ് രാജ്യം. ഇന്ത്യയിലെ ജർമൻ അംബാസഡർ ഫിലിപ്പ് അക്കർമാൻ ഇത് സംബന്ധിച്ച പോസ്റ്റ് എക്സിൽ പങ്കുവെച്ചു.
"മികച്ച കഴിവുകളുള്ള എല്ലാ ഇന്ത്യക്കാർക്കുമായാണ് എന്റെ ആഹ്വാനം. ഐടി, മാനേജ്മെന്റ്, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയിൽ ഇന്ത്യക്കാർക്ക് മികച്ച തൊഴിലവസരങ്ങൾ നൽകുന്നതിലൂടെയും സ്ഥിരതയുള്ള മൈഗ്രേഷൻ നയങ്ങളിലൂടെയും ജർമ്മനി വേറിട്ടുനിൽക്കുന്നു-എക്സ് പോസ്റ്റിൽ ഫിലിപ്പ് അക്കർമാൻ പറയുന്നു. ഇതിനൊപ്പം ജർമനിയിൽ മികച്ച കരിയർ അവസരങ്ങൾ തേടാനുള്ള ലിങ്കും ഫിലിപ്പ് പങ്കുവെച്ചിട്ടുണ്ട്.
യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടം എച്ച്-1ബി വിസകളുടെ ഫീസ് ഒരു ലക്ഷം ഡോളറായി ഉയർത്തിയതിന് പിന്നാലെയാണ് ജർമനി ഇന്ത്യക്കാരെ രാജ്യത്തേക്ക് ക്ഷണിക്കുന്നത്. എച്ച്-1 ബി വിസകളിലൂടെയാണ് ശാസ്ത്രജ്ഞര്‍, എഞ്ചിനീയര്‍മാര്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാര്‍ തുടങ്ങിയ വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ നിയമിക്കാന്‍ അമേരിക്കന്‍ കമ്പനികളെ അനുവദിക്കുന്നത്. തുടക്കത്തില്‍ മൂന്ന് വര്‍ഷത്തേക്കുള്ള വിസ പിന്നീട് ആറ് വര്‍ഷത്തേക്ക് നീട്ടാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
