ദോഹ: ഗാസയുടെ ഭരണച്ചുമതല വഹിക്കുന്ന രാജ്യാന്തര സമിതിയെ ഈ വര്‍ഷാവസാനത്തോടെ പ്രഖ്യാപിക്കും. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള സമാധാന പദ്ധതിയുടെ ഭാഗമായാണ് രാജ്യാന്തര സമിതിയെ പ്രഖ്യാപിക്കുന്നത്. ബോര്‍ഡ് ഓഫ് പീസ് എന്നറിയപ്പെടുന്ന ഈ സമിതിയുടെ അധ്യക്ഷന്‍ ട്രംപ് ആയിരിക്കും. മധ്യപൂര്‍വദേശത്തെയും പാശ്ചാത്യ രാജ്യങ്ങളിലെയും നേതാക്കളും അംഗങ്ങളാകും.
ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും തമ്മില്‍ ഈ മാസം നടക്കുന്ന കൂടിക്കാഴ്ചയില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കും. ഗാസയിലെ ദൈനംദിന ഭരണകാര്യങ്ങള്‍ക്കായി പാലസ്തീന്‍ സാങ്കേതിക വിദഗ്ധരടങ്ങുന്ന സമിതിയെയും നിയോഗിക്കും.
സമാധാനം നിലനിര്‍ത്തുന്നതിനും ഹമാസിനെ നിരായുധീകരിക്കുന്നതിനുമായി രാജ്യാന്തര സുരക്ഷാസേനയെ വിന്യസിക്കാനും പദ്ധതിയുണ്ട്. അടുത്ത വര്‍ഷം ആദ്യം ഈ സേന ഗാസയില്‍ പ്രവര്‍ത്തനം ആരംഭിച്ചേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
