ഗാസ: ഇസ്രായേല്‍ ഗാസയില്‍ കനത്ത ബോംബാക്രമണമാണ് നടത്തുന്നത്. ഇതിനിടയില്‍ ജനിച്ചുവീണ കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ പെടാപാടുപെടുകയാണ് ഒരു കുടുംബം. കൂട്ടക്കൊലകള്‍ക്കിടയില്‍ നവജാതശിശുക്കളുമായി ഒരു കുടുംബം ഭീതിയില്‍ കഴിയുകയാണ്.
ബെയ്ത് ഹനൂന്‍ നഗരത്തില്‍ നിന്ന് കുടിയിറക്കപ്പെട്ട ഇമാന്‍ അല്‍-മസ്രി ഡിസംബര്‍ 18-നാണ് നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. യുദ്ധത്തിനിടയില്‍ കാണാതായ മുത്തച്ഛന്റെ പേരാണ് ഇവരില്‍ ഒരാള്‍ക്ക് നല്‍കിയിരിക്കുന്നത്. മറ്റൊരാള്‍ ഇപ്പോഴും ആശുപത്രി വിടാന്‍ കഴിയാത്തവിധം ദുര്‍ബലനാണ്.
ഏഴ് കുട്ടികളുടെ അമ്മയായ അല്‍-മസ്രി തന്റെ കുടുംബത്തെ സുരക്ഷിതമായി നിലനിര്‍ത്താന്‍ പാടുപെടുകയാണ്. ഒരു സ്‌കൂള്‍ കെട്ടിടത്തിലാണ് ഈ കുടുംബം അഭയം തേടിയിരിക്കുന്നത്. ഭര്‍ത്താവ് അമ്മാര്‍ ഭക്ഷണം പോലും ഉപേക്ഷിച്ച് തന്റെ കുടുംബത്തെ പോറ്റുന്നു.
'ആക്രമണങ്ങള്‍ പലപ്പോഴും സംഭവിക്കാറുണ്ടെന്ന് അല്‍-മസ്രി പറയുന്നു. എന്റെ ഭര്‍ത്താവ് അമ്മാര്‍ നവജാതശിശുക്കള്‍ക്ക് മറയായി നില്‍ക്കുന്നു. കാരണം കെട്ടിടത്തിലെ തകര്‍ന്ന ഗ്ലാസ് അവരുടെ മേല്‍ വീഴുമെന്ന് തങ്ങള്‍ ഭയക്കുന്നുവെന്ന് ഈ അമ്മ പറയുന്നു.
ഗാസയിലെ കനത്ത യുദ്ധം നിരവധി കുടുംബങ്ങളെ ഗുരുതരമായി ബാധിക്കുന്നുണ്ട്. ഹമാസിനെ നശിപ്പിക്കുന്നതുവരെ ബോംബാക്രമണം നിര്‍ത്താന്‍ പദ്ധതിയില്ലെന്നാണ് ഇസ്രായേല്‍ പറയുന്നത്. അല്‍-മസ്രിസിനെപ്പോലെയുള്ള സിവിലിയന്മാരെ ഹമാസ് മനുഷ്യകവചമായി ഉപയോഗിക്കുന്നതായാണ് ഇസ്രായേല്‍ ആരോപിക്കുന്നത്.
80 ദിവസത്തിലേറെ നീണ്ട ബോംബാക്രമണത്തെ തുടര്‍ന്ന് സമീപപ്രദേശങ്ങളെല്ലാം വെറും അവശിഷ്ടങ്ങളാക്കി മാറി. 21,000-ത്തിലധികം പേര്‍ കൊല്ലപ്പെടുകയും ചെയ്തതായി ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആശുപത്രികള്‍ തകര്‍ന്നുവെന്ന് മാനുഷിക പ്രവര്‍ത്തകരും പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്