പാരീസ്: ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലകോർന്യു രാജിവച്ചു. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ രാജി സ്വീകരിച്ചതായി പ്രസ്താവനയിൽ അറിയിച്ചു.
പുതിയ മന്ത്രിസഭാംഗങ്ങളെ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിലാണ് സെബാസ്റ്റ്യന്‍ ലകോർന്യുവിന്റെ അപ്രതീക്ഷിത രാജി. മുൻ പ്രതിരോധ മന്ത്രിയായിരുന്ന സെബാസ്റ്റ്യൻ ലകോർന്യു കഴിഞ്ഞ മാസമാണ് പ്രധാനമന്തിയായി നിയമിതനായത്. 26 ദിവസം മാത്രമാണ് ലകോർന്യുവിന് പ്രധാനമന്തി പദവിയില്‍ തുടരാനായത്.
ഫ്രാൻസിന്റെ രാഷ്ട്രീയ പ്രതിസന്ധിയാണ് വീണ്ടും ലകോർന്യുവിന്റെ അപ്രതീക്ഷിത രാജിയിലൂടെ വെളിപ്പെടുന്നത്. ആഴ്ചകളോളം നീണ്ട കൂടിയാലോചനകൾക്കു ശേഷം ഞായറാഴ്ചയായിരുന്നു ലകോർന്യു പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ പ്രഖ്യാപിച്ചത്.
മന്ത്രിസഭയുടെ ആദ്യ യോഗം തിങ്കളാഴ്ച ചേരാനായിരുന്നു തീരുമാനം. കാര്യമായ മാറ്റമില്ലാത്ത മന്ത്രിസഭയുടെ പ്രഖ്യാപനം, പ്രതിപക്ഷ പാർട്ടികളെ കൂടാതെ സ്വന്തം അനുയായികളിൽനിന്നു പോലും പ്രതിഷേധത്തിനു കാരണമായെന്നാണ് റിപ്പോർട്ട്. സഖ്യകക്ഷികളുമായി ധാരണയിലെത്താന്‍ സാധിക്കാത്തതിനെ തുടർന്നാണ് രാജിയെന്നാണ് റിപ്പോര്‍ട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്