പുതുവത്സര രാവിൽ ഭീകരാക്രമണത്തിന് സാധ്യത; ഫ്രാൻസ് അതീവ ജാഗ്രതയിൽ 

DECEMBER 30, 2023, 10:15 AM

തീവ്രവാദി ഭീഷണിയെത്തുടർന്ന് പുതുവർഷ രാവിൽ 90,000 പോലീസുകാരെ വിന്യസിക്കുന്നതുൾപ്പെടെ രാജ്യവ്യാപകമായി സുരക്ഷാ നടപടികൾ വർധിപ്പിക്കുമെന്ന് ഫ്രാൻസിന്റെ ആഭ്യന്തര ഇന്റലിജൻസ് മേധാവി സെലിൻ ബെർത്തോൺ.

ചാംപ്‌സ്-എലിസീസിൽ നടക്കുന്ന പുതുവത്സര ആഘോഷങ്ങളിൽ ഏകദേശം 1.5 ദശലക്ഷം ആളുകൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആഘോഷവേളയിൽ സുരക്ഷ ഉറപ്പാക്കാൻ 6,000 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാൻ പാരിസ് പദ്ധതിയിടുന്നതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ പറഞ്ഞു. ഓപ്പറേഷന്റെ ഭാഗമായി ഡ്രോണുകൾ ആദ്യമായി ഉപയോഗിക്കാൻ ഉദ്യോഗസ്ഥർക്ക് അനുമതി നൽകും.

ഇസ്രയേലും ഹമാസും തമ്മിൽ ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന്റെ ഭാഗമായി  തീവ്രവാദ  ഭീഷണിക്ക് സാധ്യതയുണ്ടെന്ന്  ഡാർമനിൻ പറഞ്ഞു. യൂറോപ്പ് ലക്ഷ്യമിട്ട് ഐഎസ്  പദ്ധതികൾ ശക്തമാക്കിയതോടെ  ദിവസങ്ങളായി ഫ്രാൻസ് അതീവ ജാഗ്രതയിലാണ്. 

vachakam
vachakam
vachakam

ക്രിസ്മസ് കാലയളവിൽ ഫ്രാൻസ്, സ്പെയിൻ, ഓസ്ട്രിയ, ജർമ്മനി എന്നിവിടങ്ങളിൽ പോലീസ് ഇതിനകം നിരവധി അറസ്റ്റുകൾ നടത്തിയിട്ടുണ്ട്, തീവ്രവാദ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി വടക്കൻ ഫ്രാൻസിൽ നിന്ന് അഞ്ച് പേരെ കഴിഞ്ഞ ആഴ്ച പിടികൂടിയിരുന്നു. ഏകദേശം 4,000 പോലീസുകാരെ ബെർലിനിലുടനീളം വിന്യസിക്കുമെന്ന് പ്രതീക്ഷിക്കുന്നു, 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam