കൊളംബോ: മുൻ ശ്രീലങ്കൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെ അറസ്റ്റിലായതായി റിപ്പോർട്ട്. ഇന്ന് രാവിലെയാണ് റനിൽ വിക്രമസിംഗെയെ അറസ്റ്റ് ചെയ്തത്. പ്രസിഡന്റായിരിക്കെ സ്വകാര്യ വിദേശ യാത്രയ്ക്കായി സംസ്ഥാന ഫണ്ട് ദുരുപയോഗം ചെയ്ത കേസിൽ ആണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി) വെള്ളിയാഴ്ച വിക്രമസിംഗെയെ കസ്റ്റഡിയിലെടുത്തത്.
അതേസമയം 2023 ൽ ലണ്ടനിലേക്ക് നടത്തിയ യാത്രയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ് എന്നാണ് ലഭിക്കുന്ന വിവരം. റനിൽ വിക്രമസിംഗെയുടെ ഭാര്യ പ്രൊഫസർ മൈത്രി വിക്രമസിംഗെയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാനായിരുന്നു അന്നത്തെ ലണ്ടൻ യാത്ര. ഈ യാത്രക്കായി സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്തതിനാണ് റനിലിനെതിരെ കേസെടുത്തിരിക്കുന്നത്.
എന്നാൽ ഭാര്യയുടെ യാത്രാ ചെലവുകൾ അവർ തന്നെയാണ് വഹിക്കുന്നതെന്നും സംസ്ഥാന ഫണ്ടുകൾ ഉപയോഗിച്ചിട്ടില്ലെന്നുമായിരുന്നു വിക്രമസിംഗെയുടെ വാദം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
