ലണ്ടന്‍: പാലസ്തീനെ രാജ്യമായി ഓസ്ട്രേലിയ അംഗീകരിച്ചതിനെ ബോണ്ടി ബീച്ച് കൂട്ടക്കൊലയുമായി ബന്ധപ്പെടുത്തുന്നത് ന്യായീകരിക്കാന്‍ ആകില്ലെന്ന് ഓസ്ട്രേലിയന്‍ മുന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍. ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ജൂതവിരുദ്ധത ആളിക്കത്തിച്ചതായി നെതന്യാഹു അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് മാല്‍ക്കം ടേണ്‍ബുള്‍ പ്രതികരണവുമായി രംഗത്ത് വന്നത്.
നെതന്യാഹു തങ്ങളുടെ രാഷ്ട്രത്തില്‍ നിന്നും രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും ഓസ്ട്രേലിയ ബഹുസാംസ്‌കാരിക സമൂഹമാണെന്നും വിദേശ സംഘര്‍ഷങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പാലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നുവെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസിന് നെതന്യാഹു കത്തയച്ചിരുന്നു. നേതാക്കള്‍ നിശബ്ദരായിരിക്കുകയും നടപടിയെടുക്കാതിരിക്കുകയും ചെയ്യുമ്പോള്‍ പടരുന്ന അര്‍ബുദമാണ് ജൂത വിരുദ്ധതയെന്നുമായിരുന്നു നെതന്യാഹുവിന്റെ വിമര്‍ശനം.
ഓഗസ്റ്റില്‍ പാലസ്തീന്‍ രാജ്യത്തെ അംഗീകരിച്ചഅല്‍ബനീസിന്റെ ഓസ്ട്രേലിയന്‍ സര്‍ക്കാരിനെ മാല്‍ക്കം ടേണ്‍ബുള്‍ പിന്തുണച്ചു. മധ്യപൂര്‍വ്വദേശത്തോ ലോകത്തിലെ മറ്റേതെങ്കിലും ഭാഗത്തോ ഉള്ള യുദ്ധങ്ങള്‍ ഇവിടെ നടക്കില്ലെന്ന് ഉറപ്പാക്കണം. നെതന്യാഹു ചെയ്തതുപോലെ അവയെ ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നത് സഹായകരമല്ല. അങ്ങനെ ചെയ്താല്‍ തങ്ങള്‍ എന്തുനേടാന്‍ ആഗ്രഹിക്കുന്നുവോ അതിന്റെ നേര്‍വിപരീതമാണ് സംഭവിക്കുകയെന്നും മാല്‍ക്കം ടേണ്‍ബുള്‍ കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
