ദുബായില്‍ മിനിബസ് ട്രക്കിലിടിച്ച് വന്‍ അപകടം: ആറ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചു

JUNE 8, 2026, 8:19 AM

ദുബായ്: യുഎഇയിലെ ദുബായ് എമിറേറ്റ്‌സ് റോഡിലുണ്ടായ വാഹനാപകടത്തില്‍ ആറ് ഇന്ത്യാക്കാര്‍ ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചു. ഒരു നേപ്പാള്‍ പൗരനും ഒരു ശ്രീലങ്കന്‍ പൗരനുമാണ് മരിച്ച മറ്റ് രണ്ട് പേര്‍. അപകടത്തില്‍ പരിക്കേറ്റ അഞ്ച് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നതായാണ് വിവരം.

റോഡില്‍ യന്ത്ര തകരാറിനെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന ട്രക്കിന് പിന്നിലേക്ക് തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന മിനിബസ് നിയന്ത്രണം വിട്ട് ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്. ബസ് ഡ്രൈവറുടെ ശ്രദ്ധക്കുറവും മുന്‍പിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കാതിരുന്നതുമാണ് ദുരന്തത്തിന് കാരണമായതെന്ന് ദുബായ് ട്രാഫിക് പൊലീസ് വിഭാഗം പ്രാഥമിക അന്വേഷണത്തിന് ശേഷം വ്യക്തമാക്കി.

ദുബായിലെ മോട്ടീവ് ടെക്‌നിക്കല്‍ സര്‍വീസ് എന്ന കമ്പനിയിലെ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ജീവനക്കാരാണ് മിനിബസിലുണ്ടായിരുന്നത്. മരിച്ച ഇന്ത്യക്കാരില്‍ മൂന്ന് പേര്‍ ഹൈദരാബാദ് സ്വദേശികളാണ്. രണ്ട് പേര്‍ ഉത്തര്‍പ്രദേശ് സ്വദേശികളും ഒരാള്‍ പഞ്ചാബ് സ്വദേശിയുമാണ്.

അപകടം നടന്നയുടന്‍ തന്നെ ദുബായ് പൊലീസും റെസ്‌ക്യൂ എയര്‍ ആംബുലന്‍സും അടക്കമുള്ള രക്ഷാപ്രവര്‍ത്തകരും സംഭവസ്ഥലത്തെത്തി. പരിക്കേറ്റ എട്ട് പേരെയും വിദഗ്ധ ചികിത്സയ്ക്കായി ഉടന്‍ തന്നെ റാഷിദ് ഹോസ്പിറ്റലിലെ ട്രോമ കെയര്‍ സെന്ററിലേക്ക് മാറ്റി. പരിക്കേറ്റവരില്‍ രണ്ട് പേര്‍ ഇന്ത്യക്കാരാണ്. ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ ആശുപത്രിയുമായും ദുബായ് പൊലീസുമായും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam