തദ്ദേശീയരെ പങ്കെടുപ്പിക്കാത്തതിൽ യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ സംഘർഷം. ബ്രസീലിലെ ബെലേമിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ (COP30) ഉച്ചകോടിയിൽ തദ്ദേശീയരായ പ്രതിഷേധക്കാരും സുരക്ഷാസേനയും ഏറ്റുമുട്ടി.
മഞ്ഞ വേഷം ധരിച്ച യുവാക്കളും ആദിവാസി വേഷത്തിലെത്തിയ പ്രതിഷേധക്കാരുമാണ് മുദ്രാവാക്യം വിളികളുമായി വേദിയിലെത്തിയത്. വേദിയിലേക്ക് കയറാൻ ശ്രമിച്ച പ്രതിഷേധക്കാരെ സുരക്ഷാ ഉദ്യോഗസ്ഥർ പിന്തിരിപ്പിച്ചതോടെയാണ് സംഘർഷം ഉടലെടുത്തത്.സംഭവത്തിൽ രണ്ട് സുരക്ഷാ ജീവനക്കാർക്ക് പരിക്കേറ്റതായി യുഎൻ വ്യക്തമാക്കി.
“ഞങ്ങളില്ലാതെ ഞങ്ങളുടെ ഭാവിയെ നിങ്ങൾ തീരുമാനിക്കുന്നതെന്ത്” എന്ന മുദ്രാവാക്യവുമായാണ് പ്രതിഷേധക്കാർ വേദിക്കരികിലെത്തിയത്. ഉച്ചകോടിയിൽ ആദിവാസി ജനസമൂഹങ്ങളുടെ പങ്കാളിത്തം കുറവാണെന്ന് ഇവർ ഉന്നയിച്ചു. തുടക്കത്തിൽ പാട്ടും നൃത്തവുമായായിരുന്നു വേദിക്ക് പുറത്ത് പ്രതിഷേധം നടന്നത്. പിന്നീടാണ് ഇവർ ഹാളിലേക്ക് കടന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
