വെനീസ്: ദുബായില്‍ നടന്ന COP28 കാലാവസ്ഥാ ഉച്ചകോടിയില്‍ പുരോഗതിയില്ലെന്ന് പറഞ്ഞ് പ്രതിഷേധിച്ച് ഇറ്റാലിയന്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ ശനിയാഴ്ച വെനീസിലെ ഗ്രാന്‍ഡ് കനാല്‍ പച്ചയാക്കാന്‍ ചായം ഉപയോഗിച്ചു. എക്സ്റ്റിന്‍ക്ഷന്‍ റിബലിയന്‍ ഗ്രൂപ്പിലെ പ്രതിഷേധക്കാര്‍, റിയാല്‍ട്ടോ പാലത്തില്‍ നിന്ന് കനാലിന് മുകളിലൂടെ കയറിന്റെ സഹായത്തോടെ തൂങ്ങിക്കിടന്നാണ് പ്രതിഷേധിച്ചത്. 'COP28യില്‍ സര്‍ക്കാര്‍ സംസാരിക്കുമ്പോള്‍ തങ്ങളുടെ ജീവിതം ഇങ്ങനെ കയറില്‍ തൂങ്ങി ആടുകയാണെന്ന് എഴുതിയ ഒരു ബാനറും അവര്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
വടക്ക് ടൂറിനിലെ പോ മുതല്‍ തെക്ക് റോമിലെ ടൈബര്‍ വരെയുള്ള ഇറ്റാലിയന്‍ നഗരങ്ങളിലെ ചെറിയ നദികളും കനാലുകളും സമാനമായ പ്രതിഷേധങ്ങളില്‍ പച്ചയായി മാറിയിരുന്നു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഈ ജലം മുമ്പത്തെ അവസ്ഥയിലേക്ക് മടങ്ങുമെന്ന് എക്സ്റ്റിന്‍ക്ഷന്‍ റിബലിയന്‍ സംഘം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്