വെസ്റ്റ് ബാങ്ക്: രണ്ട് വർഷത്തെ യുദ്ധത്തിനുശേഷം, യേശുവിന്റെ ജന്മസ്ഥലമായ ബെത്‌ലഹേം ക്രിസ്മസിന് ഒരുങ്ങി.
ഗാസയിലെ ഇസ്രായേലി കൂട്ടക്കൊലകളുടെ ഇരുണ്ട ദിനങ്ങൾ അവസാനിച്ചതോടെ, പലസ്തീൻ പ്രതീക്ഷയുടെയും അതിജീവനത്തിന്റെയും ക്രിസ്മസ് ആഘോഷിക്കുകയാണ്.
ബെത്‌ലഹേമിലെ മാംഗർ സ്‌ക്വയറിൽ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി വിളക്കുകൾ കൊളുത്തി.
ചരിത്രപ്രസിദ്ധമായ ചർച്ച് ഓഫ് നേറ്റിവിറ്റിക്ക് മുന്നിലുള്ള പരമ്പരാഗത ഭീമൻ ക്രിസ്മസ് ട്രീ കത്തിച്ചുകൊണ്ട് ഈ വർഷം ആഘോഷങ്ങൾ പുനരാരംഭിക്കാൻ വിശുദ്ധ നഗരം തീരുമാനിച്ചു.
രണ്ട് വർഷത്തിന് ശേഷം ആഘോഷിക്കുന്ന ഈ ക്രിസ്മസ് അതിജീവനത്തിന്റെയും സ്വാതന്ത്ര്യത്തിനായുള്ള പ്രത്യാശയുടെയും പ്രതീകമാണ്. ക്രിസ്മസ് കരോൾ ആലപിച്ചുകൊണ്ട് പതിനായിരക്കണക്കിന് ആളുകൾ മാംഗർ സ്‌ക്വയറിൽ ഒത്തുകൂടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
