ബീജിംഗ്: നടുവേദന മാറാൻ എട്ട് ജീവനുള്ള തവളകളെ വിഴുങ്ങിയ 82 വയസ്സുള്ള സ്ത്രീ ആശുപത്രിയിൽ. കിഴക്കൻ ചൈനയിലാണ് സംഭവം. കഠിനമായ നടുവേദന മാറാൻ അവർ പരമ്പരാഗത ചികിത്സയാണ് പിന്തുടർന്നിരുന്നത്, ഇത് പ്രശ്നം കൂടുതൽ വഷളാക്കി.
ചൈനീസ് പാരമ്പര്യത്തിൽ വേരൂന്നിയ ഒരു വിചിത്ര വിശ്വാസത്തെ അടിസ്ഥാനമാക്കിയാണ് ഷാങ് എന്ന വൃദ്ധയായ സ്ത്രീ ഈ ചികിത്സ പരീക്ഷിച്ചത്. ഷാങ് കുറച്ചുകാലമായി ഒരു ഹെർണിയേറ്റഡ് ഡിസ്കുമായി മല്ലിടുകയായിരുന്നു. ജീവനുള്ള തവളകളെ വിഴുങ്ങുന്നത് തന്റെ നടുവേദനയ്ക്ക് ആശ്വാസം നൽകുമെന്ന് അവർ വിശ്വസിച്ചിരുന്നു.
ഷാങ്ങിന്റെ നിർദ്ദേശപ്രകാരം കുടുംബാംഗങ്ങൾ തവളകളെ പിടികൂടി നൽകിയത്. തുടര്‍ന്ന് വീട്ടുകാർ പിടികൂടിയ തവളകളിൽ ആദ്യ ദിവസം തന്നെ മൂന്നെണ്ണത്തിനെ ഷാങ് വിഴുങ്ങി. അടുത്ത ദിവസം അഞ്ചെണ്ണം.
കുറച്ചു സമയങ്ങൾക്കുള്ളിൽ തന്നെ എട്ട് തവളകളെ വിഴുങ്ങിയതിൻ്റെ ഫലം ഷാങ്ങിൻ്റെ ശരീരത്തിൽ പ്രകടമായി തുടങ്ങി. തുടക്കത്തിൽ, ഷാങ്ങിന് നേരിയ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു, എന്നാൽ പിന്നീട് അടുത്ത കുറച്ച് ദിവസങ്ങളിൽ വേദന വഷളായി. വയറുവേദന സഹിക്കാനാവാതെ വന്നതോടെയാണ് കുടുംബാംഗങ്ങൾ അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്