ബീജിങ്: 20 യുഎസ് പ്രതിരോധ അനുബന്ധ കമ്പനികള്‍ക്കും 10 എക്‌സിക്യൂട്ടീവുകള്‍ക്കും എതിരെ ബീജിംഗ് ഉപരോധം ഏര്‍പ്പെടുത്തി. വാഷിങ്ടണ്‍ തായ്വാനിലേക്ക് വന്‍തോതിലുള്ള ആയുധ വില്‍പന പ്രഖ്യാപിച്ച് ഒരാഴ്ച കഴിഞ്ഞ് വെള്ളിയാഴ്ചയാണ് ഉപരോധം ഏര്‍പ്പെടുത്തിയത്.
അവരുടെ ചൈനയിലെ കമ്പനികളുടെ ആസ്തികള്‍ മരവിപ്പിക്കുകയും വ്യക്തികളെയും സംഘടനകളെയും അവരുമായി ഇടപെടുന്നതില്‍ നിന്ന് വിലക്കുകയും ചെയ്യുന്നതാണ് ഉപരോധങ്ങളില്‍ ഉള്‍പ്പെടുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നോര്‍ത്ത്റോപ്പ് ഗ്രുമ്മന്‍ സിസ്റ്റംസ് കോര്‍പ്പറേഷന്‍, എല്‍3 ഹാരിസ് മാരിടൈം സര്‍വീസസ്, സെന്റ് ലൂയിസിലെ ബോയിംഗ് എന്നിവ കമ്പനികളില്‍ ഉള്‍പ്പെടുന്നു.
അതേസമയം പ്രതിരോധ സ്ഥാപനമായ ആന്‍ഡൂറില്‍ ഇന്‍ഡസ്ട്രീസ് സ്ഥാപകന്‍ പാമര്‍ ലക്കി ഉപരോധം ഏര്‍പ്പെടുത്തിയ എക്‌സിക്യൂട്ടീവുകളില്‍ ഒരാളാണ്. അവര്‍ക്ക് ഇനി ചൈനയില്‍ ബിസിനസ്സ് ചെയ്യാന്‍ കഴിയില്ല, അവരെ രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്നും വിലക്കിയിരിക്കുകയാണ്. കിഴക്കന്‍ ഏഷ്യന്‍ രാജ്യത്തുള്ള അവരുടെ ആസ്തികളും മരവിപ്പിച്ചു.
10 ബില്യണ്‍ ഡോളറിലധികം വിലമതിക്കുന്ന യുഎസ് ആയുധ വില്‍പ്പന പാക്കേജിന്റെ പ്രഖ്യാപനം, തായ്‌വാന്‍ തങ്ങളുടേതാണെന്ന് അവകാശപ്പെടുകയും അത് തങ്ങളുടെ നിയന്ത്രണത്തിലാകണമെന്ന് പറയുകയും ചെയ്തതാണ് ചൈനയുടെ പ്രതികാര നടപടിയ്ക്ക് കാരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
