ദോഹ: വാഹനമോടിക്കുമ്പോൾ കുട്ടികളെ മുൻസീറ്റിൽ ഇരുത്തുന്നത് സംബന്ധിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
പത്ത് വയസ്സിന് താഴെയുള്ള കുട്ടികളെ വാഹനത്തിന്റെ മുൻസീറ്റിൽ ഇരുത്തുന്നത് നിയമലംഘനമാണെന്നും കുട്ടികളുടെ സുരക്ഷയ്ക്ക് വലിയ അപകടസാധ്യതയുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
വാഹനങ്ങളിൽ കുട്ടികൾക്ക് സുരക്ഷിതമായ ഇരിപ്പിടം ഒരുക്കേണ്ടത് എല്ലാവരുടെയും കടമയാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പത്ത് വയസ്സിന് താഴെയുള്ള കുട്ടികളെ മുൻസീറ്റിൽ ഇരുത്തുന്നത് ഗതാഗത നിയമത്തിലെ ആർട്ടിക്കിൾ 55, ക്ലോസ് 3 പ്രകാരം കുറ്റകരമാണ്. അപകടമുണ്ടായാൽ ഗുരുതരമായ പരിക്കുകൾ ഉണ്ടാകാനുള്ള സാധ്യത മുതിർന്നവരേക്കാൾ എട്ട് മടങ്ങ് കൂടുതലാണെന്ന് മന്ത്രാലയം പറയുന്നു.
മുൻ സീറ്റിലെ എയർബാഗുകൾ മുതിർന്നവരെ സംരക്ഷിക്കാൻ വേണ്ടിയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നാൽ, കുട്ടികളുടെ ചെറിയ ശരീരത്തിന് ഈ എയർബാഗുകളുടെ ശക്തി അപകടകരമാകും. ചിലപ്പോൾ ജീവനും നഷ്ടപ്പെട്ടേക്കാം. അതിനാൽ, കുട്ടികളെ എപ്പോഴും പിൻസീറ്റിൽ തന്നെ ഇരുത്തണം.
കുട്ടികൾക്ക് അവരുടെ പ്രായത്തിനും ശരീരഭാരത്തിനും അനുയോജ്യമായ ചൈൽഡ് സേഫ്റ്റി സീറ്റുകൾ ഉപയോഗിക്കണം. ഈ സീറ്റുകൾ വാഹനത്തിൽ ശരിയായി ഘടിപ്പിച്ചിട്ടുണ്ടെന്ന് മുതിർന്നവർ ഉറപ്പുവരുത്തണം. യാത്ര ചെയ്യുമ്പോൾ എപ്പോഴും സീറ്റ് ബെൽറ്റ് ധരിക്കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
