ജെറുസലേം: ഗാസയില്‍ ബന്ദിയാക്കിയിരുന്ന ഒരു ഇസ്രായേല്‍ സൈനികന്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ലിബറേഷന്‍ ഓഫ് പാലസ്തീന്റെ സായുധ വിഭാഗം അറിയിച്ചു. ഏതാനും ബന്ദികള്‍ക്ക് പരിക്കേറ്റതായും അബു അലി മുസ്തഫ ബ്രിഗേഡ്‌സ് ഗ്രൂപ്പിന്റെ വക്താവ് പറഞ്ഞു.
സൈനികനെ മോചിപ്പിക്കാനുള്ള ഇസ്രായേല്‍ കമാന്‍ഡോകളുടെ ശ്രമം പരാജയപ്പെട്ടെന്നും ഇതിനെ തുടര്‍ന്നാണ് വ്യോമാക്രമണം നടത്തിയതെന്നും തീവ്രവാദ സംഘടനയുടെ വക്താവ് പറഞ്ഞു.
സൈനികനെ എപ്പോഴാണ് ബന്ദിയാക്കിയതെന്നോ ഗാസയില്‍ എവിടെയാണ് തടവിലാക്കിയതെന്നോ ഉള്ള വിശദാംശങ്ങളൊന്നും വക്താവ് നല്‍കിയില്ല. കൊല്ലപ്പെട്ട സൈനികന്റെ മൃതദേഹം ഇപ്പോഴും സംഘം കൈവശം വച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേല്‍ സൈനിക വക്താവിന്റെ ഓഫീസ് സംഭവത്തോട് പ്രതികരിക്കാന്‍ വിസമ്മതിച്ചു.
പാലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ (പിഎല്‍ഒ) ഏറ്റവും വലിയ രണ്ടാമത്തെ വിഭാഗമാണ് പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് പലസ്തീന്‍. ഫതഹ് ആണ് ഏറ്റവും വലിയ വിഭാഗം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്