ബ്രിട്ടീഷ് രാജകുടുംബത്തിൽ വീണ്ടുമൊരു വിവാഹാഘോഷം; നഴ്സായ ഹാരിയറ്റിനെ ജീവിതപങ്കാളിയാക്കി പീറ്റർ ഫിലിപ്സ്

JUNE 6, 2026, 8:43 AM

ലണ്ടന്‍: അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ മൂത്ത ചെറുമകനും രാജകുമാരി ആനിന്റെ മകനുമായ പീറ്റര്‍ ഫിലിപ്‌സ് (48) വിവാഹിതനായി. നഴ്‌സായ ഹാരിയറ്റ് സ്‌പെര്‍ലിംഗാണ് (45) വധു. തെക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ഗ്ലൗസസ്റ്റര്‍ഷെയറിലുള്ള കെംബിള്‍ ഗ്രാമത്തിലെ ഓള്‍ സെയിന്റ്‌സ് ചര്‍ച്ചില്‍ വച്ചായിരുന്നു സ്വകാര്യ ചടങ്ങുകളോടെയുള്ള വിവാഹം.


ചാള്‍സ് രാജാവ്, കാമില രാജ്ഞി എന്നിവര്‍ക്ക് പുറമെ കിരീടാവകാശി വില്യം രാജകുമാരന്‍, അദ്ദേഹത്തിന്റെ ഭാര്യ കെയിറ്റ് മിഡില്‍ട്ടണ്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. പ്രിന്‍സസ് ആനിന്റെ ഭര്‍ത്താവ് തിമോത്തി ലോറന്‍സ്, പീറ്ററിന്റെ സഹോദരി സാറ ടിന്‍ഡല്‍, ചാള്‍സ് രാജാവിന്റെ സഹോദരന്‍ ആന്‍ഡ്രൂ രാജകുമാരന്റെ മക്കളായ യൂജിനി, ബിയാട്രിസ് രാജകുമാരിമാര്‍ എന്നിവരും വിവാഹത്തില്‍ പങ്കെടുത്തു.


ബ്രിട്ടീഷ് സിംഹാസനത്തിന്റെ അവകാശപ്പട്ടികയില്‍ പത്തൊന്‍പതാം സ്ഥാനത്തുള്ള പീറ്റര്‍ ഫിലിപ്‌സ് ഒരു സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവാണ്. ഔദ്യോഗിക രാജകീയ ചുമതലകള്‍ ഇദ്ദേഹം നിര്‍വഹിക്കാറില്ല. ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായി സേവനം ചെയ്യുന്ന എന്‍.എച്ച്.എസ് നഴ്‌സാണ് ഹാരിയറ്റ്.

vachakam
vachakam
vachakam


2024 മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നു. പീറ്റര്‍ ഫിലിപ്‌സിന്റെ രണ്ടാം വിവാഹമാണിത്. ആദ്യ ഭാര്യ ഓട്ടം കെല്ലിയുമായുള്ള വിവാഹബന്ധം 2021-ലാണ് വേര്‍പെടുത്തിയത്. ഈ ബന്ധത്തില്‍ പീറ്ററിന് രണ്ട് പെണ്‍മക്കളുണ്ട്. പുതിയ വധു ഹാരിയറ്റിനും മുന്‍ബന്ധത്തില്‍ ഒരു മകളുണ്ട്. അതേസമയം, രാജകുടുംബവുമായി അകന്നു കഴിയുന്ന ഹാരി രാജകുമാരനും മേഗന്‍ മാര്‍ക്കലും ചടങ്ങില്‍ പങ്കെടുത്തില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam