ലണ്ടന്‍: ബ്രിട്ടനില്‍ സ്ഥിര താമസം ആഗ്രഹിക്കുന്ന കുടിയേറ്റക്കാര്‍ അവരുടെ സാമൂഹിക മൂല്യം കൂടി തെളിയിക്കേണ്ടി വരുമെന്ന് ഹോം സെക്രട്ടറി ശബാന മഹമൂദ്. സമ്പദ്‌വ്യവസ്ഥയ്ക്ക് നല്‍കുന്ന സംഭാവനകള്‍ക്കപ്പുറം, ബ്രിട്ടിഷ് സമൂഹത്തിന് എന്ത് പ്രയോജനമാണ് അവരുടെ കുടിയേറ്റം കൊണ്ടുണ്ടാകുക എന്ന വിലയിരുത്തലിലാണ് നടപടി.
ഇതടക്കം നിര്‍ണായക പരിഷ്‌കാരങ്ങളുമായി നിലവിലെ കുടിയേറ്റ നടപടി ഉടച്ചുവാര്‍ക്കുമെന്ന് ശബാന പറഞ്ഞു. ബ്രിട്ടനിലെത്തി 5 വര്‍ഷം കഴിഞ്ഞാല്‍ കുടിയേറ്റ പദവിക്ക് അപേക്ഷിക്കാനുള്ള നിലവിലെ സൗകര്യം കര്‍ശനമാക്കുമെന്ന് സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. അഞ്ച് വര്‍ഷം എന്ന കാലപരിധി 10 വര്‍ഷമാക്കാനാണ് നീക്കം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്