സാവോപോളോ: ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സനാരോയുടെ മകനും മുന്‍ ജനപ്രതിനിധിയുമായ എഡ്വേര്‍ഡോ ബോള്‍സനാരോയ്ക്ക് ബ്രസീല്‍ സുപ്രീം കോടതി തടവ് ശിക്ഷ വിധിച്ചു. രാജ്യത്തെ നീതിന്യായ വ്യവസ്ഥയെയും കോടതി നടപടികളെയും നിയമ വിരുദ്ധമായി സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന കുറ്റത്തിനാണ് എഡ്വേര്‍ഡോയ്ക്ക് നാല് വര്‍ഷവും രണ്ട് മാസവും തടവ് ശിക്ഷ വിധിച്ചത്. അഞ്ച് ജഡ്ജിമാരടങ്ങിയ സുപ്രീം കോടതി ബെഞ്ച് ഏകകണ്ഠമായാണ് വിധി പ്രസ്താവിച്ചത്.
2022 ലെ ബ്രസീല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ച കേസില്‍ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സനാരോയ്ക്ക് കഴിഞ്ഞ വര്‍ഷം കോടതി 27 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. ഈ വിചാരണ തടസ്സപ്പെടുത്തുന്നതിനായി എഡ്വേര്‍ഡോ ബോള്‍സനാരോ യുഎസ് ഭരണകൂടത്തില്‍ സ്വാധീനം ചെലുത്തി ബ്രസീലിയന്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് സുപ്രീം കോടതി കണ്ടെത്തിയത്. സ്വന്തം രാജ്യത്തിനെതിരെ വിദേശത്ത് പോയി ലോബിയിംഗ് നടത്തുന്നത് ഒരു ജനപ്രതിനിധിയുടെ ജോലിയല്ലെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് അലക്‌സാണ്ടര്‍ ഡി മൊറായസ് വ്യക്തമാക്കി. കോടതി വിധിയോടെ എഡ്വേര്‍ഡോയ്ക്ക് അടുത്ത എട്ട് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
നിലവില്‍ അമേരിക്കയിലെ ടെക്‌സാസില്‍ താമസിക്കുന്ന എഡ്വേര്‍ഡോ, തനിക്കെതിരെയുള്ള കോടതി നടപടികള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ചു. കേസിനെക്കുറിച്ച് തനിക്ക് കൃത്യമായ നിയമപരമായ അറിയിപ്പുകള്‍ ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ബ്രസീല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് ലൂല ഡ സില്‍വയ്ക്കെതിരെ മത്സരിക്കുന്ന തന്റെ സഹോദരന്‍ സെനറ്റര്‍ ഫ്‌ലാവിയോ ബോള്‍സനാരോയുടെ പ്രചാരണ ചുമതല എഡ്വേര്‍ഡോയ്ക്കാണ്. വിധി വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ വലിയ രാഷ്ട്രീയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.
ട്രംപ് ഭരണകൂടവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ബോള്‍സനാരോ കുടുംബം അടുത്തിടെയും യുഎസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജെയര്‍ ബോള്‍സനാരോയുടെ വിചാരണയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ വര്‍ഷം ബ്രസീലിന് മേല്‍ ഡൊണാള്‍ഡ് ട്രംപ് 50 % അധിക നികുതി ചുമത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ മെയ് മാസത്തില്‍ പ്രസിഡന്റ് ലൂല ഡ സില്‍വ വൈറ്റ് ഹൗസ് സന്ദര്‍ശിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം താല്‍ക്കാലികമായി മെച്ചപ്പെട്ടെങ്കിലും, ജൂണില്‍ ബ്രസീലിയന്‍ ഇറക്കുമതികള്‍ക്ക് മേല്‍ വീണ്ടും 25 % നികുതി ചുമത്താന്‍ യുഎസ് നീക്കം ആരംഭിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ബോള്‍സനാരോയുടെ മകനെതിരെയുള്ള സുപ്രീം കോടതിയുടെനിര്‍ണായക വിധി പുറത്തുവന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
