ന്യൂഡൽഹി∙ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെയും മുൻ ആഭ്യന്തരമന്ത്രി അസദുസ്സമാൻ ഖാൻ കമാലിനെയും ഇന്ത്യയിൽ നിന്ന് കൈമാറുന്നതിന് ഇന്റർപോളിനെ സമീപിക്കാൻ ഒരുങ്ങി ബംഗ്ലാദേശ്.
ഹസീന സർക്കാരിനെതിരായ വിദ്യാർഥി പ്രക്ഷോഭം അടിച്ചമർത്തിയ പൊലീസ് നടപടികളുടെ പേരിൽ വധശിക്ഷയ്ക്കു വിധിച്ച ഇരുവരെയും കൈമാറണമെന്ന് ബംഗ്ലാദേശ് സർക്കാർ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. രാജ്യം വിട്ട ഹസീന ഇന്ത്യയിലാണ് അഭയം തേടിയത്.
രണ്ട് നേതാക്കളെയും കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയ്ക്ക് ബംഗ്ലാദേശ് ഉടൻ കത്തെഴുതുമെന്നും ബംഗ്ലാദേശ് ആസ്ഥാനമായുള്ള ദി ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു.
രാജ്യാന്തര കുറ്റവിചാരണ ട്രൈബ്യൂണൽ വധശിക്ഷയ്ക്കു വിധിച്ചെങ്കിലും ഹസീനയെ ഇന്ത്യ ഉടൻ കൈമാറാൻ സാധ്യതയില്ല. കുറ്റവാളികളെ കൈമാറാൻ ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിൽ ഹസീനയെ കൈമാറണമെന്നാണ് ബംഗ്ലദേശിന്റെ ആവശ്യം. എന്നാൽ ഈ ആവശ്യം തള്ളിക്കളയാനുള്ള അധികാരം കരാറിലെ വ്യവസ്ഥകളിലുണ്ടെന്നു വിദഗ്ധർ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
