ദാവോസ്: നിര്‍മിത ബുദ്ധിയുടെ വര്‍ധിച്ചുവരുന്ന ഉപയോഗം തൊഴില്‍ മേഖലയില്‍ വന്‍ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. ചൊവ്വാഴ്ച ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍, വൈറ്റ് കോളര്‍ ജോലികളില്‍ മാത്രമല്ല, ബ്ലൂ കോളര്‍ ജോലികളിലും എഐയുടെ ആഘാതം വ്യക്തമായി ദൃശ്യമാകുമെന്നും അദേഹം പറഞ്ഞു. ഇതുവരെ എഐയുടെ ആഘാതം പരിമിതമായിരുന്നുവെന്നു. പക്ഷേ ഈ സാഹചര്യം അധികകാലം നിലനില്‍ക്കില്ല. മുന്‍കാല സാങ്കേതിക വിപ്ലവങ്ങളെ അപേക്ഷിച്ച് എഐ വളരെ വേഗതയേറിയതും ആഴമേറിയതുമായ സ്വാധീനം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. സര്‍ക്കാരുകള്‍ ഇതുവരെ ഈ മാറ്റത്തിന് പൂര്‍ണമായും സജ്ജമായിട്ടില്ലെന്നും വളരെ കുറച്ച് സമയമേ ബാക്കിയുള്ളൂവെന്നും ബില്‍ഗേറ്റ്‌സ് കൂട്ടിച്ചേര്‍ത്തു.
സോഫ്റ്റ്‌വെയര്‍ വികസനത്തില്‍ എഐ ഇതിനകം തന്നെ ഉല്‍പാദന ക്ഷമത വര്‍ധിപ്പിക്കുന്നുണ്ടെന്നും മേഖലകളിലെ കുറഞ്ഞ വൈദഗ്ധ്യമുള്ള ജോലികള്‍ ഇല്ലാതാക്കുന്നുണ്ടെന്നും അദേഹം ചൂണ്ടിക്കാട്ടി. ഈ മാറ്റം ശരിയായി കൈകാര്യം ചെയ്തില്ലെങ്കില്‍, സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ് കൂടുതല്‍ വര്‍ധിക്കുമെന്നും ബില്‍ ഗേറ്റ്‌സ് പറഞ്ഞു.
മാത്രമല്ല ഇന്ത്യയ്ക്കും യുഎസിനും ശക്തമായ അടിത്തറയായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യയുടെ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളും വേഗത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്വീകരിക്കാനുള്ള കഴിവും രാജ്യത്തെ മുന്നോട്ട് നയിക്കും. ഇന്ത്യ-യുഎസ് ബന്ധങ്ങളുടെ ശക്തി ആത്യന്തികമായി നിലനില്‍ക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
