ദോഹ: ഖത്തറില്‍ ഇസ്രയേലിന്റെ കടന്നു കയറ്റവും രാജ്യാന്തര നിയമങ്ങളുടെ നിരന്തര ലംഘനവും അനുവദിക്കരുതെന്ന് അറബ്-ഇസ്ലാമിക വിദേശ കാര്യ മന്ത്രിമാരുടെ യോഗത്തില്‍ അഭിപ്രായമുയര്‍ന്നിരിക്കുകയാണ്. ഇന്ന് ദോഹയില്‍ നടക്കുന്ന അടിയന്തര ഉച്ചകോടിക്ക് മുന്നോടിയായാണ് മന്ത്രിമാര്‍ യോഗം ചേര്‍ന്നത്.
സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാന്‍ അടിയന്തരവും നിര്‍ണായകവുമായ നടപടി ആവശ്യമാണെന്നും യോഗം വിലയിരുത്തി. സംയുക്ത പ്രമേയത്തിനും രൂപം നല്‍കി. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ രാഷ്ട്രത്തലവന്മാരും പ്രതിനിധികളും ദോഹയില്‍ എത്തിച്ചേര്‍ന്നു. ഇസ്രയേലിന് എതിരായ നിലപാട് ഇന്നത്തെ യോഗം പ്രഖ്യാപിച്ചേക്കും. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഈ മാസം 9ന് ഇസ്രയേല്‍ ഖത്തറില്‍ നടത്തിയ ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 6 പേര്‍ മരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്