കീവ്: ഉക്രെയ്നില്‍ വീണ്ടും റഷ്യന്‍ വ്യോമാക്രമണം. ആക്രമണത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രഥമിക വിവരം. ഒരു ഗര്‍ഭിണിയും അതീവ ഗുരുതരാവസ്ഥയിലുള്ള ഒരു പുരുഷനും ഉള്‍പ്പെടെ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ആരും മരണപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വെള്ളിയാഴ്ച പുലര്‍ച്ചെയോടെ കീവിലെ മിക്കവാറും എല്ലാ ജില്ലകളിലും റഷ്യയുടെ വ്യോമാക്രമണം നടന്നതായി കീവിലെ മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്‌കോ പറഞ്ഞു. നഗരത്തില്‍ ഉടനീളം സ്‌ഫോടനങ്ങള്‍ കേട്ടതായും പ്രധാനമായും കീവിലെ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങളെന്നും മേയര്‍ വ്യക്തമാക്കി.
പത്ത് ജില്ലകള്‍ ഉള്ള കീവിലെ എട്ടിലും കെട്ടിടങ്ങള്‍ക്ക് തീപിടുത്തമോ കേടുപാടുകളോ സംഭവിച്ചു. നഗരത്തില്‍ ഉടനീളം അടിയന്തര മെഡിക്കല്‍ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. വെള്ളിയാഴ്ചത്തെ ആക്രമണത്തില്‍ മിസൈലുകളും ഡ്രോണുകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും കീവ് റീജിയണല്‍ മിലിട്ടറി അഡ്മിനിസ്‌ട്രേഷന്‍ മേധാവി മൈക്കോള കലാഷ്‌നിക് പറഞ്ഞു.
റഷ്യന്‍ സൈന്യം ഇത്തവണ ജനവാസ കേന്ദ്രങ്ങളെയാണ് പ്രധാനമായും ആക്രമിക്കുന്നത്. കീവിലെ മിക്കവാറും എല്ലാ ജില്ലകളിലെയും നിരവധി ബഹുനില കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
