മലയാളി യുവാവ്​ സൗദിയിൽ ആറുനില കെട്ടിടത്തിൽ നിന്ന്​ വീണ്​ മരിച്ച നിലയിൽ

NOVEMBER 24, 2025, 4:36 AM

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിൽ മലയാളി യുവാവ്​ ആറുനില കെട്ടിടത്തിൽ നിന്ന്​ വീണ്​ മരിച്ചതായി റിപ്പോർട്ട്. ജുബൈൽ റെഡിമിക്സ് കമ്പനി സൂപ്പർവൈസർ കൊല്ലം കടയ്ക്കൽ ആലത്തറമൂട് ദേവീക്ഷേത്രത്തിനു സമീപം നീലാംബരിയിൽ പ്രശാന്തിനെ (42) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

താമസസ്ഥലത്തെ ആറുനില കെട്ടിടത്തിന്‍റെ ചുവട്ടിൽ ആണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്​. 15 വർഷമായി ഇതേ കമ്പനിയിൽ ജോലി ചെയ്യുകയാണ് എന്നാണ് ലഭിക്കുന്ന വിവരം​. മരണ കാരണം വ്യക്തമല്ല. 

അതേസമയം നാലുവർഷത്തിലേറെയായി ഇദ്ദേഹം നാട്ടിൽ പോയിട്ട് എന്നാണ് പുറത്തു വരുന്ന വിവരം. കഴിഞ്ഞ വർഷം ഭാര്യയെയും മക്കളെയും സന്ദർശക വിസയിൽ സൗദിയിൽ കൊണ്ടുവന്നിരുന്നു. പരേതനായ ബാബു-രമണി ദമ്പതികളുടെ മകനാണ് പ്രശാന്ത്. ഭാര്യ: ബിന്ദു. മക്കൾ: വൈഗ, വേധ. സഹോദരങ്ങൾ: നിഷാന്ത് (അൽ അഹ്‌സ), നിഷ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam