ടെഹ്റാന്‍: ഇറാനിലേയ്ക്കുള്ള ഉപരോധം ശക്തമാക്കി അമേരിക്കന്‍ സൈന്യം. കഴിഞ്ഞ ദിവസം മേഖലയില്‍ എത്തിയ 38 കപ്പലുകളെ അമേരിക്കന്‍ സേന തടയുകയും തിരിച്ചയക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് എക്സിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
38 കപ്പലുകളോട് യാത്ര അവസാനിപ്പിച്ച് തിരിച്ചുപോകാനോ അല്ലെങ്കില്‍ പുറപ്പെട്ട തുറമുഖങ്ങളിലേക്ക് തന്നെ മടങ്ങാനോ സേന നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇറാനെതിരെയുള്ള സാമ്പത്തിക-വ്യാപാര ഉപരോധങ്ങളുടെ ഭാഗമായാണ് നടപടി. ഉപരോധം ശക്തമാകുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര പിന്തുണ തേടിയുള്ള നീക്കങ്ങളിലാണ് ഇറാന്‍.
അതേസമയം പാകിസ്ഥാനിലെ ഹ്രസ്വ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി റഷ്യയിലേക്ക് തിരിച്ചു. റഷ്യന്‍ ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഒമാന്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച അറഗ്ചി പ്രാദേശിക സുരക്ഷാ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. മേഖലയിലെ അമേരിക്കന്‍ സ്വാധീനത്തെ പ്രതിരോധിക്കാനാണ് ഇറാന്റെ ശ്രമം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
