ഹനോയി: വിയറ്റ്‌നാമിലെ ഹാലോങ് ഉള്‍ക്കടലില്‍ കൊടുങ്കാറ്റില്‍ പെട്ട് ടൂറിസ്റ്റ് ബോട്ട് മറിഞ്ഞ് കുറഞ്ഞത് 27 പേര്‍ മരിച്ചു. ദക്ഷിണ ചൈനാ കടലിനു കുറുകെ വീശിയ സ്റ്റോം വിഫ കൊടുങ്കാറ്റില്‍ പെട്ടാണ് പ്രാദേശിക സമയം ഉച്ചയ്ക്ക് 2 മണിയോടെ 53 പേരുമായി യാത്ര ചെയ്യുകയായിരുന്ന ബോട്ട് മറിഞ്ഞത്. ശക്തമായ കാറ്റും കനത്ത മഴയും ഇടിമിന്നലും പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
വിനോദസഞ്ചാരികളില്‍ ഭൂരിഭാഗവും തലസ്ഥാന നഗരമായ ഹനോയിയില്‍ നിന്നുള്ളവരാണെന്ന് പ്രാദേശിക പത്രമായ വിഎന്‍എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. വിനോദസഞ്ചാരികള്‍ ഏതൊക്കെ രാജ്യത്തു നിന്നുള്ളവരാണെന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.
രക്ഷാപ്രവര്‍ത്തകര്‍ 11 പേരെ രക്ഷപെടുത്തി. എട്ട് കുട്ടികളുടെയടക്കം 27 മൃതദേഹങ്ങള്‍ കണ്ടെടുത്തു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ഹനോയിയില്‍ നിന്ന് ഏകദേശം 200 കിലോമീറ്റര്‍ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഹാലോങ് ഉള്‍ക്കടല്‍ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാണ്. കടലിലൂടെയുള്ള ബോട്ട് യാത്രകള്‍ വളരെ ജനപ്രിയമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്