തുരങ്കങ്ങളില്‍ 200 ഹമാസ് സേനാംഗങ്ങള്‍; ആയുധം വച്ചു കീഴടങ്ങിയാല്‍ ഗാസയുടെ മറ്റ് ഭാഗങ്ങളിലേക്ക് പോകാന്‍ അനുവദിക്കാമെന്ന് ഇസ്രയേല്‍ 

NOVEMBER 9, 2025, 5:51 PM

ജറുസലം : തെക്കന്‍ ഗാസയിലെ റഫായില്‍ തുരങ്കങ്ങളില്‍ ഒളിച്ചിരിക്കുന്ന ഹമാസ് അംഗങ്ങള്‍ ഇസ്രയേലിന് കീഴടങ്ങില്ലെന്ന് പാലസ്തീന്‍ സംഘടന. 200 ഹമാസ് സേനാംഗങ്ങളാണ് റഫായിലെ തുരങ്കങ്ങളിലുള്ളത്. ഇക്കാര്യത്തില്‍ മധ്യസ്ഥ രാജ്യങ്ങള്‍ ഇടപെടണമെന്നും ഹമാസ് ആവശ്യപ്പെട്ടു. ആയുധം വച്ചു കീഴടങ്ങിയാല്‍ ഗാസയുടെ മറ്റ് ഭാഗങ്ങളിലേക്കു പോകാന്‍ അനുവദിക്കാമെന്നുമാണ് ഇസ്രയേല്‍ നിലപാട്. റഫായിലുള്ള ഹമാസുകാര്‍ തങ്ങളുടെ സേനയ്ക്ക് ആയുധങ്ങള്‍ കൈമാറിയാല്‍ മതിയെന്ന ശുപാര്‍ശ ഈജിപ്ത് മുന്നോട്ടുവച്ചു.

ഹമാസ് അംഗങ്ങള്‍ ഇസ്രയേലിന് കീഴടങ്ങുന്നത് ഹമാസിനെ നിരായുധീകരിക്കുമെന്ന വെടിനിര്‍ത്തല്‍ കരാര്‍ വ്യവസ്ഥ നടപ്പാക്കാനുള്ള നിര്‍ണായക ചുവടുവയ്പാകുമെന്ന് യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് പറഞ്ഞു.

അതിനിടെ, 2014 ല്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇസ്രയേല്‍ സൈനികന്റെ മൃതദേഹം ഹമാസ് കൈമാറി. ഗാസയില്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇതുവരെ 69,169 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായി ഗാസ അധികൃതര്‍ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam