ലിയോനാർഡോ ഡികാപ്രിയോയുടെ ദി റെവനന്റ് വീണ്ടും തിയേറ്ററുകളിലേക്ക്; ആവേശത്തിൽ ടോം ക്രൂസ്!

FEBRUARY 13, 2026, 1:33 AM

ഓസ്കാർ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ലിയോനാർഡോ ഡികാപ്രിയോ ചിത്രം ദി റെവനന്റ് (The Revenant) റിലീസ് ചെയ്തതിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് ചിത്രം വീണ്ടും തിയേറ്ററുകളിലെത്തുന്നു. 

അലജാൻഡ്രോ ഗോൺസാലസ് ഇനാരിറ്റു സംവിധാനം ചെയ്ത ഈ സർവൈവൽ ചിത്രം  ഫെബ്രുവരി 26 മുതൽ മാർച്ച് 1 വരെ തിരഞ്ഞെടുത്ത ഐമാക്സ് (IMAX) സ്ക്രീനുകളിലാണ് പ്രദർശിപ്പിക്കുക.

ചിത്രത്തിന്റെ റീ-റിലീസിനെ ആവേശത്തോടെയാണ് ഹോളിവുഡ് സൂപ്പർതാരം ടോം ക്രൂസ് സ്വീകരിച്ചത്. താൻ തീർച്ചയായും സിനിമ കാണാൻ പോകുമെന്ന് അദ്ദേഹം ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി. തിയേറ്റർ അനുഭവങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്ന നടനാണ് ക്രൂസ്.

vachakam
vachakam
vachakam

അന്താരാഷ്ട്ര തലത്തിൽ ചിത്രത്തിന്റെ റീ-റിലീസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യയിലെ പ്രദർശനത്തെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമല്ല. എന്നാൽ ഇന്ത്യയിൽ ഡികാപ്രിയോയ്ക്ക് വലിയ ആരാധകവൃന്ദമുള്ളതിനാൽ റിലീസിനായി ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

ഐമാക്സിലെ ദൃശ്യവിരുന്ന്: 2016-ൽ മികച്ച നടൻ (ലിയോനാർഡോ ഡികാപ്രിയോ), മികച്ച സംവിധായകൻ (അലജാൻഡ്രോ ഗോൺസാലസ് ഇനാരിറ്റു), മികച്ച ഛായാഗ്രാഹകൻ (ഇമ്മാനുവൽ ലുബെസ്കി) എന്നീ വിഭാഗങ്ങളിൽ ഓസ്കാർ നേടിയ ചിത്രമാണ് ദി റെവനന്റ്. ചിത്രത്തിന്റെ ദൃശ്യഭംഗി ഐമാക്സ് സ്ക്രീനിൽ വീണ്ടും കാണാൻ ആരാധകർ വലിയ ആവേശത്തിലാണ്.

ദി റെവനന്റ് സംവിധായകൻ അലജാൻഡ്രോയുമായി ചേർന്ന് ടോം ക്രൂസ് ഡിഗർ (Digger) എന്നൊരു പുതിയ ചിത്രത്തിൽ ഒന്നിക്കുന്നുണ്ട്. ഒക്ടോബറിൽ ചിത്രം തിയേറ്ററുകളിൽ എത്തും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam