മെട്രിക്സ് 5 എത്തുന്നു; ചിത്രം പ്രഖ്യാപിച്ച് വാർണർ ബ്രോസ്

APRIL 5, 2024, 9:00 AM

ലോകമെമ്പാടുമുള്ള സിനിമാപ്രേമികളെ ഒരിക്കൽ കൂടി ദി മാട്രിക്‌സിൻ്റെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകാൻ വാർണർ ബ്രദേഴ്‌സ് ഒരുങ്ങുകയാണ്. മാട്രിക്സ് എക്കാലത്തെയും മികച്ച സയൻസ് ഫിക്ഷൻ ആക്ഷൻ ത്രില്ലറുകളിൽ ഒന്നാണ്.

ഫ്രാൻഞ്ചൈസിലെ അഞ്ചാം ഭാഗം ഒരുങ്ങുന്നുവെന്ന വാർത്തയാണ് ഇപ്പോൾ ഹോളിവുഡ് ലോകത്തെ ചർച്ച. പ്രശസ്ത ഹോളിവുഡ് സംവിധായകൻ ഡ്രൂ ഗോഡാർഡാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനം നിർവഹിക്കുന്നതെന്ന വാർത്ത ആകാംഷകൾക്ക് ആക്കം കൂട്ടുന്നുണ്ട്. ചിത്രത്തിന്റെ നിർമാണ കമ്പനിയായ വാർണർ ബ്രോസാണ് തന്നെയാണ് ഇതു സംബന്ധിച്ച ഔദ്യോഗിക വിവരം പുറത്തുവിട്ടത്.

മെട്രിക്സിന്റെ ആദ്യ മൂന്ന് ഭാഗങ്ങൾ എഴുതി സംവിധാനം ചെയ്ത വചൗസ്കി സഹോദരങ്ങൾ എന്നറിയപ്പെടുന്ന ലാന വചൗസ്കിയും ലില്ലി വചൗസ്കിയും നേരിട്ട് സിനിമയുടെ ഭാഗമാകുന്നില്ലെന്നതും ശ്രദ്ധേയമാണ്. 

vachakam
vachakam
vachakam

വിഖ്യാത കഥാപാത്രം നിയോയായി കീനു റീവ്സ് എത്തുമോയെന്ന കാര്യം വ്യക്തമല്ല. അതുപോലെ മെട്രിക്സ് ഫ്രാൻഞ്ചൈസി താരങ്ങളായ ലൗറെൻസ് ഫിഷ്‌ബർണേ, കാരി ആന്നെ മോസ്, ഹുഗോ വീവിങ്, ജെയ്ഡ പിൻകെറ്റ്-സ്മിത്ത് തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകുമോ എന്ന കാര്യത്തിലും വാർണർ ബ്രോസ് വ്യക്തത നൽകിയിട്ടില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam