ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നു..
കന്നഡയിലെ പ്രമുഖ റാപ്പർ ചന്ദൻ ഷെട്ടി നടനായി അരങ്ങേറ്റം കുറിക്കുന്ന 'വിദ്യാർത്ഥി വിദ്യാർത്ഥിനികളെ' എന്ന ചിത്രത്തിന്റെ മലയാളം റിലീസ് തിയതി പ്രഖ്യാപിച്ചു. ക്യാമ്പസിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം മലയാളത്തിൽ 'വിദ്യാർത്ഥി വിദ്യാർത്ഥിനികളെ' എന്ന പേരിൽ ഫെബ്രുവരി 14ന് റിലീസിന് ഒരുങ്ങി. ഏറെ ചർച്ചചെയ്യപ്പെടുകയും ജനപ്രീതി നേടുകയും ചെയ്ത ചിത്രം അരുൺ അമുക്തയാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ മനോഹരമായ ട്രെയിലർ പുറത്തിറങ്ങി. ഒരു ക്യാമ്പസിന്റെ എല്ലാ മനോഹാരിതയും കോർത്തിണക്കി കൊണ്ടാണ് ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത്.
ക്യാമ്പസുകളെ ആവേശഭരിതമാക്കുന്നതിനൊപ്പം, ചില ത്രില്ലർ ഘടകങ്ങളും കോർത്തിണക്കി തമാശയും, സൗഹൃദവും, പ്രണയവുമെല്ലാം ചേരുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൻഹാ സ്റ്റുഡിയോ റിലീസ് ആണ് ഇന്ത്യയിൽ ചിത്രം വിതരണത്തിന് എത്തിക്കുന്നത്. റെഷ് രാജ് ഫിലിംസിനാണ് ചിത്രത്തിന്റെ ഓവർസീസ് അവകാശം. കുടുംബ പ്രേക്ഷകർക്കും കുട്ടികൾക്കും യുവാക്കൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ചിത്രമായിരിക്കുമെന്നാണ് ട്രെയിലറിൽ നൽകുന്ന സൂചന. ചന്ദൻ ഷെട്ടിയെ കൂടാതെ അമർ, ഭാവന അപ്പു, ഭവ്യ, മനോജ് വിവാൻ, അരവിന്ദ് റാവു, സുനിൽ പുരാണിക്, കോക്ക്രോച്ച് സുധീർ, മാനസി, രഘു രാമനകോപ്പ, സിഞ്ചന എന്നിവരുൾപ്പെടെ നിരവധി പേർ അണിനിരക്കുന്നു.
സുബ്രഹ്മണ്യ കുക്കെ, എ.സി. ശിവലിംഗ ഗൗഡ എന്നിവർ ചേർന്ന് വെറൈറ്റി ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രത്തിൽ കുമാർ ഗൗഡയാണ് ഛായാഗ്രഹണം. പവൻ ഗൗഡ എഡിറ്ററായും, ടൈഗർ ശിവയും നരസിംഹയും നൃത്തസംവിധാനം നിർവ്വഹിക്കുന്ന ആക്ഷൻ സീക്വൻസുകളും, വിജേത് കൃഷ്ണയും വാസു ദീക്ഷിതും ചേർന്നാണ് സംഗീത സംവിധാനവും നിർവഹിക്കുന്നത്. അഡ്മിനിസ്‌ട്രേഷൻ & ഡിസ്ട്രിബ്യൂഷൻ ഹെഡ്: ഷാനു പരപ്പനങ്ങാടി, പ്രമോഷൻ കൺസൾട്ടന്റ്: മനു കെ തങ്കച്ചൻ, പി.ആർ.ഓ: പി.ശിവപ്രസാദ്, പബ്ലിസിറ്റി ഡിസൈൻസ്: മാജിക് മൊമെന്റ്‌സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
