സംവിധായകൻ ഡിജോ ജോസ് ആന്റണിയും ടൊവിനോ തോമസും ഒന്നിക്കുന്ന ‘പള്ളിച്ചട്ടമ്പി’യുടെ ആവേശകരമായ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ടൊവിനോ ഇതുവരെ പരീക്ഷിക്കാത്ത ഗംഭീര ലുക്കിൽ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിന്റെ റിലീസ് തീയതിയും അണിയറപ്രവർത്തകർ പ്രഖ്യാപിച്ചു.
ചിത്രം ഏപ്രിൽ 9-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. 1950-60 കാലഘട്ടത്തിലെ കഥയാണ് ചിത്രം പറയുന്നത്. കയാദു ലോഹറാണ് ചിത്രത്തിലെ നായിക. വിജയരാഘവൻ, സുധീർ കരമന, ബാബുരാജ് തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.
എസ്. സുരേഷ് ബാബു തിരക്കഥയൊരുക്കുന്ന ചിത്രത്തിന് മ്യൂസിക് സെൻസേഷൻ ജേക്സ് ബിജോയ് ആണ് സംഗീതം നൽകുന്നത്. ടിജോ ടോമിയാണ് ക്യാമറ. വേൾഡ് വൈഡ് ഫിലിംസ്, സി ക്യൂബ് ബ്രോസ് എന്നീ ബാനറുകളിൽ നൗഫൽ, ബ്രിജീഷ്, ചാണുക്യ ചൈതന്യ ചരൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് പള്ളിച്ചട്ടമ്പി എത്തുന്നത്. ഡിജോ ജോസ് ആന്റണിയുടെ മുൻ ചിത്രങ്ങളായ ‘ജനഗണമന’, ‘മലയാളി ഫ്രം ഇന്ത്യ’ എന്നിവ പോലെ തന്നെ വമ്പൻ ക്യാൻവാസിലാണ് ഈ ചിത്രവും ഒരുക്കിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
