ടോപ്പ് ഗൺ: മാവെറിക്കിൻ്റെ വിജയത്തിന്പിന്നാലെ ഹോളിവുഡ് താരം ടോം ക്രൂയിസ് ഇപ്പോൾ അടുത്ത ആക്ഷൻ ഡ്രാമയ്ക്ക് തയ്യാറെടുക്കുകയാണ്.
1990-ൽ പുറത്തിറങ്ങിയ ടോണി സ്കോട്ടിൻ്റെ ഡെയ്സ് ഓഫ് തണ്ടറിൻ്റെ സ്വീകലിൽ ടോം വേഷമിടുമെന്ന് ദി ഹോളിവുഡ് റിപ്പോർട്ടർ പറയുന്നു. ഇതിന്റെ ഭാഗമായി അദ്ദേഹം പാരാമൗണ്ടുമായി ചർച്ച നടത്തുകയാണ്.
ഡോൺ സിംപ്സണും ജെറി ബ്രൂക്ക്ഹൈമറും ചേർന്ന് നിർമ്മിച്ച് ടോണി സ്കോട്ട് സംവിധാനം ചെയ്ത 1990 ലെ സ്പോർട്സ് ആക്ഷൻ ഡ്രാമ ചിത്രമാണ് ഡെയ്സ് ഓഫ് തണ്ടർ. ടോം ക്രൂസ്, നിക്കോൾ കിഡ്മാൻ, റോബർട്ട് ഡുവാൽ, റാൻഡി ക്വയ്ഡ്, കാരി എൽവെസ്, കരോലിൻ വില്യംസ്, മൈക്കൽ റൂക്കർ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
റിച്ചാർഡ് പെറ്റി, റസ്റ്റി വാലസ്, നീൽ ബോണറ്റ്, ഹാരി ഗാൻ്റ് തുടങ്ങിയ യഥാർത്ഥ NASCAR റേസർമാരുടെ പ്രകടനങ്ങളും ചിത്രത്തിൽ ഫീച്ചർ ചെയുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്