2025 അവസാനിക്കുമ്പോൾ മലയാള സിനിമയെ സംബന്ധിച്ച് അഭിമാനകരമായ ഒരു വർഷമാണ്. 2024ൻ്റെ തുടർച്ചയായി മികച്ച പ്രമേയങ്ങൾ മാത്രമല്ല, ബോക്സോഫീസ് കളക്ഷനുകൾ ഭേദിക്കുന്ന കുതിപ്പും മലയാള സിനിമകൾക്കുണ്ടായി. ഇക്കൊല്ലം ഏറ്റവുമധികം പണം നേടിയ നാല് മലയാള സിനിമകളുടെ പട്ടിക ഇതാ.
ലോക
ലോക ചാപ്റ്റർ വൺ ചന്ദ്ര ആണ് ഈ വർഷം ഏറ്റവുമധികം നേട്ടമുണ്ടാക്കിയ മലയാളം സിനിമ. ഡോമിനിക് അരുണിൻ്റെ സംവിധാനത്തിൽ വേഫേറർ ഫിലിംസ് നിർമ്മിച്ച ലോക 303.2 കോടി രൂപയാണ് ആഗോളതലത്തിൽ വാരിക്കൂട്ടിയത്. ഇതോടെ തീയറ്ററിൽ നിന്ന് ഏറ്റവുമധികം കളക്ഷൻ നേടുന്ന മലയാള സിനിമയായും ലോക മാറി. കല്യാണി പ്രിയദർശൻ പ്രധാന താരമായ സിനിമയിൽ നസ്ലനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.
എമ്പുരാൻ
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമ തീയറ്ററുകളിൽ നിന്ന് നേടിയത് 268 കോടി രൂപയാണ്. ലൂസിഫർ എന്ന സിനിമയുടെ രണ്ടാം ഭാഗമായ എമ്പുരാൻ ആശിവാർദ് സിനിമാസാണ് നിർമ്മിച്ചത്. പൃഥ്വിരാജ്, അഭിമന്യു സിംഗ്, മഞ്ജു വാര്യർ തുടങ്ങിയവർ സിനിമയിൽ പ്രധാന വേഷങ്ങളിലെത്തി.
തുടരും
തരുൺ മൂർത്തി സംവിധാനം ചെയ്ത്, മോഹൻലാൽ തന്നെ നായകനായ തുടരും ആണ് മൂന്നാം സ്ഥാനത്ത്. എം രഞ്ജിത് നിർമ്മിച്ച ചിത്രം തീയറ്ററിൽ നിന്ന് 235 കോടി രൂപയാണ് കളക്ട് ചെയ്തത്. മോഹൻലാലിൻ്റെ നായികയായി ശോഭന തിരികെയെത്തിയ സിനിമ കൂടിയായിരുന്നു ഇത്. പ്രകാശ് വർമ്മ, ബിനു പപ്പു എന്നിവരും സിനിമയിൽ അഭിനയിച്ചു.
ഡിയസ് ഇറേ
83 കോടി രൂപയുമായി ഡിയസ് ഇറേ പട്ടികയിൽ നാലാമതാണ്. രാഹുൽ സദാശിവൻ്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തിയ സിനിമ പരീക്ഷണസ്വഭാവം കാരണം ശ്രദ്ധിക്കപ്പെട്ടിരുന്നു. ചക്രവർത്തി രാമചന്ദ്രനും എസ് ശശികാന്തും ചേർന്നാണ് സിനിമ നിർമ്മിച്ചത്. ജിബി ഗോപിനാഥും ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
