റിമ കല്ലിങ്കല്ലിനെ പ്രധാന കഥാപാത്രമാക്കി സജിൻ ബാബു സംവിധാനം ചെയ്യുന്ന 'തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി' ഒക്ടോബർ 16ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. രാജ്യാന്തര ചലച്ചിത്രമേളകളിലെ പ്രദർശനത്തിന് ശേഷം തിയറ്റർ റിലീസിനെത്തുന്ന ചിത്രത്തിന്റെ ചില ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തു വിട്ടിരിക്കുകയാണിപ്പോൾ സംവിധായകൻ. സിനിമയുടെ ചിത്രീകരണ വേളയിൽ ലൊക്കേഷനായ സർപ്പക്കാവിലേക്ക് എത്തിയ യഥാർത്ഥ സർപ്പത്തിന്റെ വീഡിയോയാണ് സംവിധായകൻ പുറത്തു വിട്ടിരിക്കുന്നത്. വിശ്വാസങ്ങൾ, ആചാരങ്ങൾ, മിത്ത് എന്നിവയുമായൊക്കെയായി ബന്ധപ്പെട്ട് പുറത്തിറക്കിയ ചിത്രത്തിൽ സർപ്പക്കാവും ഒരു പ്രധാന ലൊക്കേഷനാണ്. അതിനായി സംവിധായകന്റെ നേതൃത്വത്തിൽ ആർട്ട് ഡയറക്ടർ നിർമ്മിച്ച താൽക്കാലിക സർപ്പക്കാവിലേക്കാണ് സർപ്പം വന്നത്. ഇതൊരു അത്ഭുതകരമായ സംഭവമായാണ് പലരും ഇതിനെപ്പറ്റി സൂചിപ്പിക്കുന്നത്.
ചിത്രത്തിലെ 'പുള്ളുവൻപാട്ട്' അണിയറപ്രവർത്തകർ പുറത്തുവിട്ടു. സയീദ് അബ്ബാസ് സംഗീതം ഒരുക്കിയ പാട്ടിനു വരികൾ എഴുതിയത് മോഹനൻ പുള്ളുവനാണ്. പാർവതി ദേവി, ശബരിനാഥ്, രാമചന്ദ്രൻ, നാരായണൻ എന്നിവരാണ് ആലപിച്ചത്. അഞ്ജന ടാക്കീസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പും ഫിലിപ്പ് സക്കറിയയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സന്തോഷ് കോട്ടായിയാണ് സഹനിർമാതാവ്. റിമ കല്ലിങ്കൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ആഗോള ചലച്ചിത്രമേള സർക്യൂട്ടുകളിൽ ഇതിനോടകം തന്നെ ചിത്രം ശ്രദ്ധനേടിക്കഴിഞ്ഞു.
റിമ കല്ലിങ്കൽ, സരസ ബാലുശ്ശേരി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഡൈൻ ഡേവിസ്, പ്രമോദ് വെളിയനാട്, കൃഷ്ണൻ ബാലകൃഷ്ണൻ, മേഘ രാജൻ, ആൻ സലിം, ബാലാജി ശർമ,ഡി. രഘൂത്തമൻ, അഖിൽ കവലയൂർ, അപർണ സെൻ, ലക്ഷ്മി പത്മ, മീന രാജൻ, ആർ.ജെ. അഞ്ജലി, മീനാക്ഷി രവീന്ദ്രൻ, അശ്വതി, അരുൺ സോൾ, രതീഷ് രോഹിണി തുടങ്ങിവരും അഭിനയിക്കുന്നു.
ഛായാഗ്രഹണം : ശ്യാമപ്രകാശ് എം എസ്, എഡിറ്റിംഗ്: അപ്പു ഭട്ടതിരി, സംഗീതം :സയീദ് അബ്ബാസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ :അജിത് വിദ്യാസാഗർ, ലൈൻ പ്രൊഡ്യൂസർ :സുബാഷ് എസ് ഉണ്ണി, കലാസംവിധാനം :സജി ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ :സംഗീത് ചിക്കു, വസ്ത്രലങ്കാരം : ഗായത്രി കിഷോർ, മേക്കപ്പ് : സേതു ശിവദാനന്ദൻ & ആഷ് അഷ്‌റഫ്, സ്‌ക്രിപ്ട് അസിസ്റ്റന്റ് & ക്രീയേറ്റീവ് കോണ്ട്രിബൂഷൻ :ശൈസ്ഥ ബാനു, കാസ്റ്റിംഗ് ഡയറക്ടർ :അരുൺ സോൾ, കളറിസ്റ്റ് :ശ്രീധർ വി, ടൈറ്റിൽ ഡിസൈൻ :ഷിബിൻ കെ.കെ, മാർക്കറ്റിംഗ് & പി ആർ ഒ :വിപിൻ കുമാർ, വി എഫ് എക്‌സ് : 3 ഡോർസ്, സംഘട്ടനം : അഷറഫ് ഗുരുക്കൾ, സ്റ്റീൽസ് : ജിതേഷ് കടക്കൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്