പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രമാണ് ‘വിലായത്ത് ബുദ്ധ’. ഇപ്പോഴിതാ ചിത്രത്തിൻ്റെ ടീസർ റിലീസ് തീയതി എത്തിയിരിക്കുകയാണ്. ടീസർ നാളെ പുറത്തിറങ്ങും.
ഈ വർഷം സെപ്റ്റംബറിൽ ഓണം റിലീസായി വിലായത്ത് ബുദ്ധ പുറത്തിറക്കാനുള്ള പദ്ധതിയിലായിരുന്നു അണിയറപ്രവർത്തകർ എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
സംവിധായകൻ സച്ചി ‘അയ്യപ്പനും കോശിയും’ എന്ന സിനിമയ്ക്ക് ശേഷം ചെയ്യാനായി പ്രഖ്യാപിച്ച ‘വിലായത്ത് ബുദ്ധ’ ശിഷ്യൻ ജയൻ നമ്പ്യാരുടെ സംവിധാനത്തിലാണ് എത്തുന്നത്.
ജി ആർ ഇന്ദുഗോപന്റെ നോവലാണ് സിനിമയാകുന്നത്. ടീസർ നാളെ റിലീസ് ചെയ്യുമെന്ന് പൃഥ്വിരാജ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.
ഡബിൾ മോഹനൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനൻ ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിക്കുന്നത്. അനുമോഹൻ, പ്രശസ്ത തമിഴ് നടൻ ടി ജെ അരുണാചലം, രാജശ്രീ നായർ എന്നിവരും പ്രധാന താരങ്ങളാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്