'അടി നാശം വെള്ളപ്പൊക്കം' ടീസർ പുറത്തിറങ്ങി

NOVEMBER 22, 2025, 8:41 PM

സൂര്യഭാരതി ക്രിയേഷൻസിന്റെ ബാനറിൽ മനോജ് കുമാർ കെ പി നിർമ്മിച്ച്, അടി കപ്യാരേ കൂട്ടമണി, ഉറിയടി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത എ ജെ വർഗീസ് ഒരുക്കുന്ന  'അടി നാശം വെള്ളപ്പൊക്കം' സിനിമയുടെ ടീസർ പുറത്തിറങ്ങി.

ഹൈറേഞ്ചിൽ സ്ഥിതി ചെയ്യുന്ന ഇന്റർനാഷണൽ സ്‌കൂളിന്റെ പശ്ചാത്തലത്തിൽ മൂന്നു നാലു വിദ്യാർത്ഥികളിലൂടെ കഥ പറഞ്ഞു പോകുന്ന ചിത്രം ഒരു മുഴുനീള കോമഡി ചിത്രം കൂടിയായിരിക്കുമെന്നാണ് ടീസർ വ്യക്തമാക്കുന്നത്. 


vachakam
vachakam
vachakam

കുറെ വർഷങ്ങൾക്ക് ശേഷം പ്രേം കുമാർ തന്റെ കോമഡി പ്രകടനവുമായി ശക്തമായി തിരിച്ചു വരുന്ന ചിത്രം കൂടിയാണ് അടിനാശം വെള്ളപൊക്കം എന്ന പ്രതീക്ഷ കൂടി ടീസർ തരുന്നുണ്ട്. അതോടൊപ്പം ഷൈൻ ടോം ചാക്കോ , ബൈജു ന്തോഷ് എന്നിവരും ടീസറിൽ കോമഡി രംഗങ്ങളുമായി മുൻപിട്ട് നിൽക്കുന്നുണ്ട്.

10 വർഷങ്ങൾക്ക് മുൻപ് ഡിസംബറിൽ ആയിരുന്നു എ ജെ വർഗീസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ അടി കപ്യാരേ കൂട്ടമണി എന്ന സിനിമ പുറത്തിറങ്ങിയത്.  അന്ന് സൂപ്പർ ഹിറ്റായ ചിത്രത്തിന് ഇന്നും റിപീറ്റ് ഡിജിറ്റൽ ഓഡിയൻസ് ഉണ്ട്. വീണ്ടും വർഷങ്ങൾക്ക് ശേഷം മറ്റൊരു കോമഡി എന്റെർറ്റൈനറുമായി സംവിധായകൻ എത്തുമ്പോൾ പ്രേക്ഷകർക്കു പ്രതീക്ഷ കൂടുതലാണ്.

മഞ്ജു പിള്ള, ബാബു ആന്റണി, ജോൺ വിജയ്, അശോകൻ, ശ്രീകാന്ത് വെട്ടിയാർ, വിനീത് മോഹൻ, രാജ് കിരൺ തോമസ്, സജിത്ത് തോമസ്, സഞ്ജയ് തോമസ്, പ്രിൻസ്, ലിബേത് ടോമി തുടങ്ങിയവരും 'അടി നാശം വെള്ളപ്പൊക്കം' ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

vachakam
vachakam
vachakam

എൻജിനിയറിങ് കോളജിന്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺ ത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന 'അടിനാശം വെള്ളപ്പൊക്കം'  സിനിമയുടെ ടൈറ്റിൽ ലോഞ്ച് നടി ശോഭനയായിരുന്നു നിർവഹിച്ചത്. തൃശൂർ വച്ച് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ പൂര നഗരിയെയും വടക്കുംനാഥനെയും സാക്ഷിയാക്കി 'അടിനാശം വെള്ളപ്പൊക്കം' എന്ന ടൈറ്റിൽ ഗജരാജൻ ഉഷ ശ്രീ ശങ്കരൻകുട്ടി തിടമ്പേറ്റിയതും ശ്രദ്ധേയമായ വാർത്തയായിരുന്നു.

പ്രൊജക്റ്റ് ഡിസൈനർ  ആർ ജയചന്ദ്രൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസഴ്‌സ് എസ് ബി മധു, താര അതിയാടത്ത്, ഛായാഗ്രഹണം സൂരജ് എസ് ആനന്ദ്, എഡിറ്റർ കാ.കാ, കലാസംവിധാനം ശ്യാം, വസ്ത്രലങ്കാരം സൂര്യ ശേഖർ, ഗസ്റ്റ് മ്യൂസിക് ഡയറക്ടർ സുരേഷ് പീറ്റേഴ്‌സ്, സംഗീത സംവിധാനം ഇലക്ട്രോണിക് കിളി, രാമ കൃഷ്ണൻ ഹരീഷ്, സൗണ്ട് മിക്‌സിങ് ജിജുമോൻ ടി ബ്രൂസ്, കളറിസ്റ്റ് ലിജു പ്രഭാകർ, ബി ജി എം ശ്രീരാഗ് സുരേഷ്, ഗാനരചന ടിറ്റോ പി തങ്കച്ചൻ, മുത്തു, ഇലക്ട്രോണിക് കിളി, സുരേഷ് പീറ്റേഴ്‌സ്, വിജയാനന്ദ്, ആരോമൽ ആർ വി,

മേക്കപ്പ് അമൽ കുമാർ കെ സി, പ്രൊഡക്ഷൻ കൺട്രോളർ സേതു അടൂർ, ക്രീയേറ്റീവ് പ്രൊഡ്യൂസർ ജെമിൻ ജോം അയ്യനേത്, ആക്ഷൻ തവാസി രാജ് മാസ്റ്റർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ഷഹദ് സി, വി എഫ് എക്‌സ് പിക്ടോറിയൽ എഫ് എക്‌സ്, പി ആർ ഒ അക്ഷയ് പ്രകാശ്, സ്റ്റീൽസ് റിഷാജ് മുഹമ്മദ്, ബോയാക് അജിത് കുമാർ, ജിത്തു ഫ്രാൻസിസ്, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോടൂത്ത്‌സ്, ടീസർ കട്ട്‌സ് ടിജോ തോമസ്, വിതരണം ശ്രീപ്രിയ കോംബിൻസ്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam