ക്രിസ്റ്റഫർ നോളന്‍ ഒരുക്കുന്ന ദി ഒഡീസിയുടെ ട്രൈലെർ പുറത്ത്. ട്രെയിലറിൽ ട്രോജൻ യുദ്ധത്തിന് ശേഷം ഗ്രീസിന്‍റെ നിര്‍ണ്ണായക വിജയം ഉറപ്പാക്കിയ ഇത്താക്കയിലെ രാജാവായ ഒഡീസിയസിന്‍റെ അപകടകരമായ മടക്കയാത്രയാണ് പറയുന്നത്. പാതയിൽ രാജാവിനെ കൂടുതൽ പ്രശ്നങ്ങൾ കാത്തിരിക്കുന്നു. ഇതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഒഡീഷ്യസും കൂട്ടരും പ്രകൃതിശക്തികളോട് പോരാടുന്നതും, അജ്ഞാതമായ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്നതും, ക്ലാസിക്കൽ ഇതിഹാസങ്ങളിൽ നിന്ന് നേരിട്ട് ഉരുത്തിരിഞ്ഞ അപകടങ്ങളെ നേരിടുന്നതും ഈ ദൃശ്യങ്ങളിൽ കാണാം. ടീസറിലെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട നിമിഷങ്ങളിലൊന്ന് ട്രോജൻ കുതിരയ്ക്കുള്ളിൽ ഒളിച്ചിരിക്കുന്ന പട്ടാളക്കാരെയാണ്. ഈ പരമ്പര നേരത്തെ ഒരു പ്രത്യേക ഐമാക്സ് അവതരണത്തിൽ പ്രിവ്യൂ ചെയ്തിരുന്നു. അതേസമയം, ഒഡീഷ്യസിന്റെ ഭാര്യ പെനലോപ്പായി ആനി ഹാത്ത്വേ, തിരിച്ചുവരവിനായി നിരാശയോടെ കാത്തിരിക്കുന്നത് കാണാം.
സെൻഡായ, ലുപിറ്റ ന്യോങ്കോ, ചാർലിസ് തെറോൺ, മിയ ഗോത്ത്, ബെന്നി സഫ്ഡി, ജോൺ ബെർന്താൽ, ജോൺ ലെഗ്വിസാമോ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു. 2026 ജൂലായ് 17-ന് ഒഡീസി തിയേറ്ററുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ദി ഒഡീസി ഹോമറിന്‍റെ ഇതിഹാസ കാവ്യത്തെ അടിസ്ഥാനമാക്കി തന്നെയാണ് ഒരുക്കുന്നത്.
ലോക സിനിമയില്‍ നിരവധി തവണ സിനിമകളും സീരിസുകളുമായി ദി ഒഡീസി എത്തിയിട്ടുണ്ട്. യൂണിവേഴ്സല്‍ പിക്ചേര്‍സുമായി ചേര്‍ന്ന് നോളന്‍റെ രണ്ടാമത്തെ ചിത്രം ആയിരിക്കും ദി ഒഡീസി. 'ഓപ്പൺഹൈമർ' എന്ന ചിത്രമാണ് ഈ കൂട്ടുകെട്ടില്‍ ആദ്യം പിറന്നത്. ആറ്റം ബോംബിന്‍റെ പിതാവ് എന്ന് അറിയിപ്പെടുന്ന ഓപ്പൺഹൈമറിന്‍റെ ജീവിതം അവതരിപ്പിച്ച ചലച്ചിത്രം വന്‍ ബോക്സോഫീസ് വിജയം നേടിയിരുന്നു. ഒപ്പം തന്നെ നോളന് സംവിധാനത്തിനുള്ള ആദ്യ ഒസ്കാര്‍ പുരസ്കാരവും നേടികൊടുത്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
