അപ്രതീക്ഷിതം; വിജയ് ചിത്രം  ദ ഗോട്ടിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു അണിയറ പ്രവർത്തകർ 

APRIL 11, 2024, 3:27 PM

ചെന്നൈ: ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് നായകനാകുന്ന ദ ഗോട്ട്. അപ്രതീക്ഷിതമായി ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍. വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് വിജയിയുടെ പുതിയ ലുക്ക് പോസ്റ്ററിനൊപ്പം ആണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.

വയസായ ലുക്കിലാണ് വിജയ് പോസ്റ്ററില്‍ എത്തിയിരിക്കുന്നത്. അതേസമയം ചിത്രത്തിന്റെ ചിത്രീകരണം ഇതുവരെ പൂർത്തിയായിട്ടില്ല. വിദേശത്ത് അവസാനഘട്ട ചിത്രീകരണമാണ് ഇപ്പോള്‍ നടക്കുന്നത്. നേരത്തെ ചിത്രത്തിന്‍റെ ക്ലൈമാക്സ് രംഗങ്ങള്‍ തിരുവനന്തപുരത്ത് ചിത്രീകരിച്ചിരുന്നു.  

അതേസമയം വിജയിയുടെ സോഷ്യല്‍ മീഡിയ അക്കൌണ്ട് വഴി പുറത്തുവിട്ട അപ്ഡേറ്റ് പ്രകാരം വിജയിയുടെ കരിയറിലെ 68മത്തെ ചിത്രമായ  ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം 2024 സെപ്തംബര്‍ 5ന് ആയിരിക്കും റിലീസ് ചെയ്യുക. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam