ബോക്സ് ഓഫീസിൽ 'തായ് കിഴവി' തരംഗം; 70 കോടി കടന്ന് മുന്നേറുന്നു

MARCH 17, 2026, 10:28 PM

രാധിക ശരത്കുമാർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച തമിഴ് ചിത്രം 'തായ് കിഴവി' ബോക്സ് ഓഫീസിൽ വൻ വിജയം കൊയ്ത് മുന്നേറുന്നു. റിലീസ് ചെയ്ത് 18 ദിവസത്തിനുള്ളിൽ ചിത്രം ലോകമെമ്പാടുമായി 70 കോടി രൂപയിലധികം കളക്ഷൻ നേടിയതായി അണിയറപ്രവർത്തകർ അറിയിച്ചു.

മികച്ച അഭിപ്രായങ്ങളും നിരൂപക പ്രശംസയും നേടിയ ചിത്രം ഇന്ത്യയിൽ മാത്രം 59.85 കോടി രൂപയാണ് സ്വന്തമാക്കിയത്. വെറും 9 കോടി രൂപ ബജറ്റിൽ ഒരുങ്ങിയ ഈ കൊച്ചു ചിത്രം വമ്പൻ താരങ്ങളുടെ സിനിമകളെപ്പോലും പിന്നിലാക്കുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്.

നവാഗതനായ ശിവകുമാർ മുരുകേശൻ സംവിധാനം ചെയ്ത ഈ ചിത്രം പാവുനുത്തായി എന്ന കർക്കശക്കാരിയായ ഒരു വൃദ്ധയുടെയും അവരുടെ കുടുംബത്തിന്റെയും കഥയാണ് പറയുന്നത്. സിംഗം പുലി, അരുൾ ദോസ്, മുനിഷ്കാന്ത്, ബാല ശരവണൻ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

vachakam
vachakam
vachakam

പണത്തിന്റെയും സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് ഹാസ്യത്തിന്റെ അകമ്പടിയോടെ പറയുന്ന ചിത്രം എല്ലാ പ്രായത്തിലുള്ള പ്രേക്ഷകരെയും ആകർഷിക്കുന്നുണ്ട്. ശിവകാർത്തികേയന്റെ എസ്.കെ പ്രൊഡക്ഷൻസും പാഷൻ സ്റ്റുഡിയോസും ചേർന്നാണ് ഈ സൂപ്പർഹിറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam