അടുത്ത ജെയിംസ് ബോണ്ട് ചിത്രത്തിൽ ഹോളിവുഡ് താരം സിഡ്‌നി സ്വീനി അഭിനയിക്കുമോ? 007 ചലച്ചിത്ര പരമ്പരയിലെ വരാനിരിക്കുന്ന ഒരു ചിത്രത്തെക്കുറിച്ച് കുറച്ചു കാലമായി ചർച്ചകൾ നടക്കുന്നുണ്ട്, ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഫ്രാഞ്ചൈസി ഉടമകൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, സ്വീനി പ്രോജക്റ്റിൽ പ്രധാന വേഷത്തിൽ ഭാഗമാകുമെന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് സിഡ്‌നി സ്വീനി.
"എനിക്ക് (പറയാൻ) കഴിയില്ല. എനിക്കറിയില്ല," വെറൈറ്റിക്ക് നൽകിയ അഭിമുഖത്തിൽ സ്വീനി പറഞ്ഞു. സത്യം പറഞ്ഞാൽ, ബോണ്ട് കിംവദന്തികളെല്ലാം എനിക്കറിയില്ല, പക്ഷേ ഞാൻ എപ്പോഴും ഫ്രാഞ്ചൈസിയുടെ വലിയ ഫാനാണ്, അടുത്ത പ്രൊജക്റ്റ് കാണാൻ എനിക്ക് ആവേശവും ജിജ്ഞാസയുമുണ്ട്. ജെയിംസ് ബോണ്ട് സിനിമയിൽ അഭിനയിക്കാൻ കരാർ ഒപ്പിടുന്നത് സ്ക്രിപ്റ്റിനെ ആശ്രയിച്ചിരിക്കും എന്നും സ്വീനി പറയുന്നു.
വർക്ക് ഫ്രണ്ടിൽ സിഡ്‌നി സ്വീനിയുടെ പുതിയ ചിത്രം 'ക്രിസ്റ്റി' ആണ് . വിരമിച്ച പ്രൊഫഷണൽ ബോക്‌സർ ക്രിസ്റ്റി സാൽട്ടേഴ്‌സ് മാർട്ടിന്റെ വേഷത്തിലാണ് അവർ അഭിനയിക്കുന്നത്. ഡേവിഡ് മിഷോഡ് സംവിധാനം ചെയ്ത ഈ ചിത്രം നവംബർ 7 ന് റിലീസ് ചെയ്ത് മിതമായ ബോക്‌സ് ഓഫീസ് കളക്ഷനും സമ്മിശ്ര പ്രതികരണവും നേടി. ഡിസംബർ 19 ന് റിലീസ് ചെയ്യാൻ പോകുന്ന പോൾ ഫീഗിന്റെ സൈക്കോളജിക്കൽ ത്രില്ലർ 'ദി ഹൗസ്‌മെയ്ഡ്' ആണ് അടുത്തത്. 'ദി ഡെവിൾ വെയേഴ്‌സ് പ്രാഡ 2' എന്ന ചിത്രത്തിലും സ്വീനി ഒരു അതിഥി വേഷത്തിൽ എത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
