കമല്‍ ഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ നിർമിച്ച്, രജനികാന്ത് നായകനായി എത്തുന്ന ചിത്രത്തില്‍ നിന്നും പിന്മാറുന്നതായി സംവിധായകൻ സുന്ദർ സി.
അടുത്തിടെയാണ് രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
കമലും രജനിയും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ ആരാകുമെന്ന് അറിയാൻ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരുന്നത്.
അന്‍പേ ശിവം, അരുണാചലം എന്നീ സിനിമകൾ എടുത്ത സുന്ദർ സി ആണ് സംവിധായകൻ എന്നറിഞ്ഞതോടെ ആവേശത്തിലായിരുന്നു ആരാധകർ.
'അരുണാചല'ത്തിന് ശേഷം സുന്ദർ സി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആരാധകർ ഏറെ പ്രതീക്ഷ വച്ചിരുന്നു. ബജറ്റ് പ്രശ്നവും അഭിപ്രായ വ്യത്യാസങ്ങളുമാണ് സംവിധായക്റെ പിന്‍മാറ്റത്തിന് കാരണം എന്നാണ് ഒരു വിഭാഗം പറയുന്നത്.
ആരാധകരെ നിരാശരാക്കിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായും സംവിധായകൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
